Begin typing your search above and press return to search.
നിഖില വിമലിന്റെ പെണ്ണ് കേസ് ജനുവരി 10 ശനിയാഴാച്ച
പെണ്ണ് കേസിൽ ഹക്കീം ഷാജഹാൻ, അജു വർഗീസ്,രമേശ് പിഷാരടി എന്നിവരും പ്രധാന വേഷത്തിൽ ഉണ്ട്

നിഖില വിമലിനോടൊപ്പം ഹക്കീം ഷാജഹാൻ, രമേശ് പിഷാരടി, അജു വർഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന 'പെണ്ണ് കേസ് ' ജനുവരി പത്തിന് പ്രദർശനത്തിനെത്തുന്നു. ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി, ആമി, സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഇ ഫോർ എക്‌സ്പിരിമെന്റ്‌സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്, വി.യു. ടാക്കീസ് എന്റർടെയ്ൻമെന്റ്‌സ് എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ.ആർ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു. രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർഥ് എന്നിവർ ചേർന്ന് കഥ- തിരക്കഥ എഴുതുന്നു.
Next Story
