‘മോഹൻലാലിന്റെ പ്രതിഫലം, ‘10 കോടി’ എഴുതിയെടുത്തിട്ടുണ്ടോ ? പിണറായി വിജയനെതിരെ പരിഹാസ ചോദ്യവുമായി പി സി ജോർജ്ജ്
മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ മോഹന്‍ലാലും തമ്മിലുള്ള അഭിമുഖ സംഭാഷണം വീഡിയോക്ക് എതിരെ ആണ് പി സി ജോർജ്ജിന്റെ കമന്റ്

മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ മോഹന്‍ലാലും തമ്മിലുള്ള അഭിമുഖ സംഭാഷണം ഒരുക്കി സര്‍ക്കാര്‍. ക്ലിഫ് ഹൗസില്‍ ചിത്രീകരിച്ച അഭിമുഖത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 'കണ്ടും മിണ്ടിയും ഇരുവര്‍' എന്ന തലക്കെട്ടോടെയാണ് ടീസർ. 'ജനങ്ങള്‍ നെഞ്ചേറ്റിയ, ജനങ്ങളെ നെഞ്ചേറ്റിയ രണ്ടുപേര്‍' എന്നാണ് ഇരുവരെയും വിശേഷിപ്പിച്ചിരിക്കുന്നത്. 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസർ മോഹൻലാലാണ് പുറത്ത് വിട്ടത്.ഇപ്പോഴിതാ ടീസറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പി.സി ജോര്‍ജ്. ‘ടീസർ കണ്ടു, ഇരുവരും ഒന്നിനൊന്നു മികച്ച അഭിനയം, നല്ല ഒരു ഫീൽ ഗുഡ് മൂവി അണിയറയിൽ ഒരുങ്ങുന്നു. മോഹൻലാലിന് പ്രതിഫലം ഉണ്ടാവും തീർച്ച. മറ്റേ പുള്ളിയും ഒരു 10 കോടി ഈ വകുപ്പിൽ എഴുതിയെടുത്തിട്ടുണ്ടോ എന്നാണ് സംശയം’, പി.സി കുറിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സർക്കാർതന്നെ മുൻകൈയെടുത്ത് 'കണ്ടും മിണ്ടിയും ഇരുവർ' എന്ന പേരിൽ പിആർഡി നിർമിച്ച അഭിമുഖം പുറത്തിറക്കുന്നത്. അഭിമുഖത്തിന്റെ പൂർണ്ണരൂപം വിനോദ- വാർത്താചാനലുകളിലും സാമൂഹികമാധ്യമങ്ങളിലും വ്യാഴാഴ്ച സംപ്രേഷണം ചെയ്യും.
കഴിഞ്ഞ പാർലമെന്റ് ഇലക്ഷന് മുന്നോടിയായി നരേന്ദ്രമോദി ബോളിവുഡ് നടൻ അക്ഷയ് കുമാറുമായി ചേർന്നുനടത്തിയ 'ഇന്റർവ്യൂ' ഓർമ്മിപ്പിക്കുന്നതാണ് പിണറായി വിജയൻ-മോഹൻലാൽ സംഭാഷണമെന്നാണ് ടീസർ പുറത്തിറങ്ങിയതിനു പിന്നാലെയുയർന്ന ആക്ഷേപം
