ഹണി റോസിന്റെ വയലൻസ് ചിത്രം ഡിസംബർ 12 ന്

ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം റേച്ചൽ ഈ മാസം 12 ന് റിലീസ് ചെയ്യും.

Starcast : ഹണി റോസ് ,ചന്തു സലീം കുമാർ ,ബാബു രാജ്

Director: ആനന്ദിനി ബാല

( 0 / 5 )



ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗത സംവിധായക അനന്ദിനി ബാല സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം റേച്ചൽ ഈ മാസം 12 റിലീസ് ചെയ്യും.ചിത്രത്തിൽ ഹണി റോസിനെ പുറമെ ജാഫർ ഇടുക്കി ,ബാബു രാജ് ,ചന്തു സലീം കുമാർ ,റോഷൻ എന്നിവർ പ്രധാന വേഷം ചെയ്യുന്നു.ഹണി റോസിന്റെ ആദ്യ ആക്ഷൻ നായിക ചിത്രം കൂടിയാണ് റേച്ചൽ. വ്യക്തിപരമായ നഷ്ടത്തെ തുടർന്ന് പ്രതികാരത്തിന്റെ പാതയിലേക്ക് ഇറങ്ങുന്ന 'റേച്ചൽ' എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ് സിനിമ. പുരുഷാധിപത്യമുള്ള ഒരു ജോലി ഏറ്റെടുക്കുന്ന അവളുടെ പ്രതികാര യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.എബ്രിഡ് ഷൈൻ ആണ് ചിത്രത്തിന്റെ നിർമാതാവ്.


Related Articles
Next Story