ഫെബ്രുവരി 14 ഏപ്രില്‍ ഒന്നാകാൻ പോകുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. അതായത് വിഡ്ഢി ദിനം. മൃണാൾ ഠാക്കൂർ

മൃണാള്‍ താക്കൂര്‍ നടൻ ധനുഷുമായി ഫെബ്രുവരി 14 ന് വിവാഹിതായാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് മൃണാൾ ഇത്തരം ഒരു മറുപടി പറഞ്ഞത്

മൃണാള്‍ താക്കൂര്‍ നടൻ ധനുഷുമായി വിവാഹിതായാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ പരന്നിരുന്നു. പ്രണയ ദിനമായ ഫെബ്രുവരി 14നായിരിക്കും വിവാഹമെന്നും ആയിരുന്നു റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ആദ്യമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി മൃണാള്‍ താക്കൂര്‍. ഉടനടി നടി വിവാഹിതയാകുമോയെന്ന് ഗലാട്ട പ്ലസ് ചോദിച്ചപ്പോഴായിരുന്നു മൃണാള്‍ താക്കൂറിന്റെ പ്രതികരിച്ചത്. ഞാനോ, ഇല്ല, ഒരിക്കലും ഇല്ല. ഫെബ്രുവരി 14 ഏപ്രില്‍ ഒന്നാകാൻ പോകുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. അതായത് വിഡ്ഢി ദിനം. ആരാണ് ഇത് തുടങ്ങിവെച്ചത് എന്ന് എനിക്ക് അറിയില്ല- മൃണാള്‍ താക്കൂര്‍ വ്യക്തമാക്കി.ആനന്ദ് എല്‍ റായ്‍യുടെ സംവിധാനത്തില്‍ ധനുഷ് നായകനായ തേരേ ഇഷ്ഖ് മേം എന്ന ബോളിവുഡ് ചിത്രത്തിന്‍റെ പാക്കപ്പ് പാര്‍ട്ടിയില്‍ മൃണാള്‍ താക്കൂര്‍ പങ്കെടുത്തതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചത്. സണ്‍ ഓഫ് സര്‍ദാര്‍ 2 സ്ക്രീനിം​ഗ് വേദിയില്‍ നിന്ന് ഇരുവരുടെയും ചിത്രങ്ങള്‍ എത്തിയതോടെ ഈ പ്രചരണം കൂടി. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്‍തിരുന്നു. ധനുഷിന്‍റെ സഹോദരിമാരെ മൃണാള്‍ താക്കൂര്‍ ഇന്‍സ്റ്റ​ഗ്രാമില്‍ ഫോളോ ചെയ്‍ത കാര്യവും ചിലര്‍ കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചു.

തമിഴ് താരം ധനുഷുമായി താന്‍ അടുപ്പത്തിലാണെന്ന പ്രചരണത്തില്‍ മുമ്പൊരിക്കലും മൃണാള്‍ താക്കൂര്‍ പ്രതികരിച്ചിരുന്നു. പ്രചരണത്തെ ചിരിച്ചുതള്ളിയ മൃണാള്‍ ധനുഷ് തന്‍റെ നല്ല സുഹൃത്താണെന്ന് വ്യക്തമാക്കി. ഒണ്‍ലി കോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് മൃണാള്‍ താക്കൂറിന്‍റെ പ്രതികരണം. ധനുഷുമായി താന്‍ അടുപ്പത്തിലാണെന്ന ചര്‍ച്ചകള്‍ തമാശയാണെന്നും അത്തരത്തിലുള്ള പ്രണയബന്ധമൊന്നും തങ്ങള്‍ക്കിടയില്‍ ഇല്ലെന്നും പ്രതികരിച്ചു. ബോളിവുഡ് ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2 സ്ക്രീനിം​ഗിലെ ധനുഷിന്‍റെ സാന്നിധ്യത്തെക്കുറിച്ചും മൃണാള്‍ വിശദീകരിച്ചു. താന്‍ വിളിച്ചിട്ടല്ല ധനുഷ് വന്നതെന്നും അദ്ദേഹത്തെ ക്ഷണിച്ചത് അജയ് ദേവ്​ഗണ്‍ ആയിരുന്നുവെന്നും മൃണാള്‍ പറഞ്ഞു.എന്നാല്‍ ഇരുവരും ഡേറ്റിംഗില്‍ ആണെന്ന് സിനിമ മാധ്യമങ്ങള്‍ പല തവണ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. അതിനിടെ വിവാഹ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ താരങ്ങളുടെ ആരാധകര്‍ വിവരം ആഘോഷിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ സ്വകാര്യ ചടങ്ങായിട്ടായിരിക്കും വിവാഹം എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്തായാലും ധനുഷുമായി അടുത്തവൃത്തങ്ങളും ഇപ്പോള്‍ മൃണാള്‍ താക്കൂറും വാര്‍ത്ത നിഷേധിച്ചതോടെ വിവാഹ വാര്‍ത്തയ്‍ക്ക് വിരാമമായെന്നാണ് എക്സ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ധനുഷ് ഐശ്വര്യ രജനികാന്തില്‍ നിന്ന് നേരത്തെ വിവാഹ മോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ ധനുഷിന് രണ്ട് മക്കളും ഉണ്ട്.

Related Articles
Next Story