നസ്ലിൻ ചിത്രം മോളിവുഡ് ടൈംസ് മെയ് 14 ന്

മുൻപ് നിശ്ചയിച്ചിരുന്ന മേയ് 15 എന്ന ഡേറ്റിൽനിന്ന് മാറി ഒരു ദിവസം മുന്നേ മേയ് 14ന് ചിത്രമെത്തും

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 'മോളിവുഡ് ടൈംസ്' റിലീസ് തീയതിയിൽ മാറ്റം. ചിത്രം ഒരു ദിവസം മുൻപേ പ്രദർശനത്തിനെത്തും. മുൻപ് നിശ്ചയിച്ചിരുന്ന മേയ് 15 എന്ന ഡേറ്റിൽനിന്ന് മാറി ഒരു ദിവസം മുന്നേ മേയ് 14ന് ചിത്രമെത്തും. പ്രണയദിനത്തോട് അനുബന്ധിച്ച് നസ്ലിന്റെ പ്രേമലേഖനം പോസ്റ്റിലൂടെയാണ് പുതിയ തീയതി അറിയിച്ചിരിക്കുന്നത്. പ്രൊഡ്യൂസർ ആഷിക് ഉസ്മാന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പ്രഖ്യാപനം.നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമിക്കുന്നത്. നസ്ലിൻ ക്യാമറയിലൂടെ നോക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി താരങ്ങൾ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരുപാട് പ്രതീക്ഷകൾ നൽകുന്ന സിനിമയാണ്. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോളിവുഡ് ടൈംസ്'. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്

Related Articles
Next Story