അഖണ്ഡ 2 ഇനി ഓടിടിയിൽ കണം
ചിത്രം ജനുവരി 9 ഓ ടി ടി റിലീസ് ചെയ്യും

ഡിസംബർ മാസം റിലീസ് ചെയ്ത നന്ദമുരി ബാലകൃഷ്ണയുടെ 'അഖണ്ഡ 2' ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. ചിത്രം 2026 ജനുവരി 9 ന് റിലീസ് ചെയ്യും.തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ഒ.ടി.ടിയിൽ ലഭ്യമാകും. ഡിസംബർ 12-നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രത്തിൽ ബാലകൃഷ്ണയ്‌ക്കൊപ്പം സംയുക്ത മേനോൻ, ആദി പിനിസെട്ടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആത്മീയതക്കും ദേശസ്നേഹത്തിനും പ്രാധാന്യം നൽകിയ ചിത്രം, ഫാന്‍റസിആക്ഷനായിട്ടാണ് നിർമിച്ചിരിക്കുന്നത്.റിലീസ് ചെയ്ത് 17 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ ഏകദേശം119.53 കോടി ഗ്രോസ് കളക്ഷൻ നേടി. ഇന്ത്യയിൽ നിന്ന് മാത്രമായി ഏകദേശം 90.88 കോടിയും ചിത്രം സ്വന്തമാക്കിയിരുന്നു.2021 ൽ പുറത്തിറങ്ങിയ അഖണ്ഡ എന്നാ ബ്രഹ്മണ്ട ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അഖണ്ഡ2 .അഖണ്ഡ ആദ്യഭാഗം വലിയ വിജയം നേടി നൂറ് കോടി കടന്നിരുന്നു.എന്നാൽ രണ്ടാം ഭാഗം വേണ്ടത്ര വിജയിച്ചില്ല.
