വിജയ് ദേവര് കൊണ്ട ചിത്രം കിംഗ്ഡം 2 ഉപേക്ഷിച്ച് നിർമ്മാതാവ്

.ഒരു രഹസ്യ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് കിങ്ഡം എന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ട വേഷമിട്ടത്. എന്നാൽ ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ കഴിയാതിരുന്നതാണ് രണ്ടാം ഭാഗം റദ്ദാക്കാൻ കാരണമായത്

Starcast : വിജയ് ദേവര് കൊണ്ട,വെങ്കി

Director: ഗൗതം തിന്നനൂരി

( 3 / 5 )

2025-ൽ വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തിന്നനൂരി സംവിധാനംചെയ്ത ചിത്രമാണ് കിങ്ഡം. ഈ ചിത്രത്തിന്റെ തുടർച്ചയെന്നോണം പ്രഖ്യാപിച്ച ചിത്രമായിരുന്നു കിങ്ഡം 2. ഇപ്പോൾ ഇതാ വിജയ് ദേവരകൊണ്ട നായകനായി പ്രഖ്യാപിച്ചിരുന്ന കിങ്ഡം 2 എന്ന ചിത്രം ഉപേക്ഷിച്ചു എന്ന് നിർമാതാവ് നാഗവംശി സ്ഥിരീകരിച്ചിരിക്കുകയാണ്.കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഈ ആക്ഷൻ ത്രില്ലറിന്റെ തുടർച്ചയെക്കുറിച്ച് മാസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ അറുതിയായത്.ഐഡിൽബ്രെയിനുമായുള്ള അഭിമുഖത്തിലാണ് കിങ്ഡം 2 ഉപേക്ഷിച്ചതായി നാഗവംശി പറഞ്ഞത്. ഭാഗങ്ങളായി പുറത്തിറക്കാതെ ഒറ്റ സിനിമയായി ആദ്യമേ പ്ലാൻ ചെയ്യാമായിരുന്നല്ലോ എന്ന ചോദ്യത്തിനോട് ഇനി അതിന് പ്രസക്തിയില്ലെന്നും സംവിധായകൻ ഗൗതമിന് ഏറെ വിഷമമുണ്ടാക്കും എന്നല്ലാതെ യാതൊന്നും സംഭവിക്കില്ലെന്നും നാഗവംശി പറഞ്ഞു. ഗൗതം തിന്നനൂരിക്കൊപ്പം മറ്റൊരു സിനിമയിൽ സഹകരിക്കുന്നുണ്ടെന്നും ഈ കൂട്ടുകെട്ട് തുടരുമെന്നും വംശി കൂട്ടിച്ചേർത്തു.ഒരു രഹസ്യ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് കിങ്ഡം എന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ട വേഷമിട്ടത്. എന്നാൽ ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ കഴിയാതിരുന്നതാണ് രണ്ടാം ഭാഗം റദ്ദാക്കാൻ കാരണമായത്. ചിത്രത്തിന്റെ കഥയിലെ ബാക്കി ഭാഗങ്ങൾ അടുത്ത അധ്യായത്തിൽ വരുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നതിനാൽ ഈ തീരുമാനം അവർക്ക് വലിയ നിരാശയാണ് നൽകിയത്.


മലയാളി നടൻ വെങ്കിടേഷ് ആയിരുന്നു ചിത്രത്തിൽ പ്രധാന വില്ലൻ വേഷം ചെയ്തിരുന്നത്.മികച്ച അഭിപ്രായം ആണ് ഈ കഥാപാത്രത്തിനു ലഭിച്ചിരുന്നത്. ബാബുരാജ്, സത്യദേവ് കാഞ്ചരണ, ഭാഗ്യശ്രീ ബോർസെ എന്നവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തിയത്.

Related Articles
Next Story