തല്ലിപിരിഞ്ഞു പ്രേമലു 2 ടീം ,രണ്ടാംഭാഗം ഇനി ഉണ്ടാവില്ല

നസ്ലിൻ മമിത എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു 100 കോടി ക്ലബ്ബിൽ കയറിയ ചിത്രമായിരുന്നു പ്രേമലു

Director: ഗിരീഷ് എ ഡി

( 0 / 5 )

തിയേറ്ററിൽ നിന്ന് മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനത്തിൽ നസ്ലെൻ നായകനായി എത്തിയ പ്രേമലു. ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയമാണ് കൊയ്തത്. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടിക്കും മുകളിൽ നേടിയിരുന്നു. സിനിമയുടെ വലിയ വിജയത്തെത്തുടർന്ന് ഒരു രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും പ്രേമലു 2 നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രേമലു 2 ഉപേക്ഷിച്ചെന്ന റിപ്പോർട്ടുകൾ എത്തിയിരുന്നു. ഇതിൽ പ്രതികരിക്കുകയാണ് മമിത ബൈജു.

'പ്രേമലു 2 ഇല്ല എന്നത് ഓഫീഷ്യലി ഞങ്ങൾക്ക് വന്നിട്ടില്ല. വാർത്തകൾ ഞാനും കണ്ടിരുന്നു, പക്ഷെ അത് എന്താണ് എന്ന് എനിക്ക് അറിയില്ല. ഓഫീഷ്യലി ഒന്നും അറിയാത്തതു കൊണ്ട് എനിക്ക് അതിൽ ഒന്നും പറയാൻ കഴിയില്ല,' മമിത പറഞ്ഞു. അതേസമയം സിനിമയിലെ പ്രധാന നടനായ നസ്ലെന് സ്ക്രിപ്റ്റ് വർക്ക് ആകാതെ പോയതാണ് സിനിമ ഉപേക്ഷിക്കാനുള്ള കാരണമെന്ന് ചില ഓൺലൈൻ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു.

Related Articles
Next Story