ദുരന്ധർ 2 പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ ചിത്രം 2026 ൽ
രൺവീർ സിംഗ് നായകനായി എത്തിയ ഹിന്ദി ചിത്രം. ദുരന്ധർ ആഗോള തലത്തിൽ 1000 കോടി സ്വന്തമാക്കി വലിയ വിജയം നേടിയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ൽ വരുമെന്ന് പ്രഖ്യാപിചിരിക്കുകയാണ് അണിയറ പ്രവർത്തകർ

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ ഇപ്പോൾ തിയേറ്ററിൽ മുന്നേറുകയാണ്. റീലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ ആണ് ചിത്രം നേടുന്നത്. ആഗോളതലത്തിൽ 900 കോടിയ്ക്ക് അടുത്ത് സിനിമ സ്വന്തമാക്കി കഴിഞ്ഞു. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ അടുത്ത വർഷം എപ്പോൾ ചിത്രം എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാക്കൾ.ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 4.30 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ നേട്ടം. ഇത് ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടൽ. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്.
