യാഷ് ചിത്രത്തിനു ക്ലാഷ് വെച്ച് രൺവീർ ചിത്രം ദുരന്ധർ 2
കെ ജി എഫ് ന് ശേഷം കന്നഡ സൂപ്പർ സ്റ്റാർ യാഷ് നായകൻ ആയി എത്തുന്ന ടോക്സിക് എന്ന ചിത്രത്തിന് ക്ലാഷ് വെച്ച് രൺവീർ സിംഗ് നായകനായി എത്തി ഈ വർഷം മികച്ച സാമ്പത്തിക ലാഭം നേടിയ ദുരന്ധർ ചിത്രത്തിന്റെ രണ്ടാം ഭാഗം

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ്നെ നായകനക്കി ഗീതു മോഹൻ ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ടോക്സിക്. 2023 ൽ അനൗൺസ് ചെയ്ത ചിത്രം രണ്ട് വർഷത്തിന് ശേഷമാണ് തിയേറ്ററിൽ എത്തുന്നത്. കെ വി എൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ ഇന്ത്യൻ സിനിമ ആയാണ് റിലീസ് ചെയ്യുന്നയത്. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്. യഷിന്റെ 19 മത്തെ സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.ഇതേ സമയം തന്നെ രൺവീറിന്റെ ധുരന്തറും പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുങ്ങുന്നത്. അഞ്ചു ഭാഷയിലാണ് എത്തുന്നത്. നിലവിൽ 1000 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ധുരന്തർ. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് സിനിമയുടെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തും. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 4.30 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ നേട്ടം. ഇത് ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടൽ.ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ.
