ഓടി ടി റിലീസ് ചെയ്ത് കുംകി 2

1980-കളിൽ കഥപറയുന്ന കുംകി 2, മതി അവതരിപ്പിക്കുന്ന ഭൂമി എന്ന കഥാപാത്രവും നില എന്ന ആനയും തമ്മിലുള്ള ബന്ധമാണ് സിനിമ പറയുന്നത്

Director: പ്രഭു സോളമൻ

( 0 / 5 )

പ്രഭു സോളമൻ രചനയും സംവിധാനവും നിർവ്വഹിച്ച് കഴിഞ്ഞ വർഷം നവംബറിൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'കുംകി 2'. പ്രഭു സോളമന്റെ സംവിധാനത്തിൽ 2012 ൽ പുറത്തിറങ്ങിയ ഹിറ്റു ചിത്രമായ കുംകിയുടെ ഇൻഡിപ്പെൻഡന്റ് സീക്വൽ ആയാണ് കുംകി 2 എത്തിയത്. ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു.

മതി നായകനായ ചിത്രത്തിൽ അർജുൻ ദാസ്, ശ്രിത റാവു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പെൻ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമാണം. 1980-കളിൽ കഥപറയുന്ന കുംകി 2, മതി അവതരിപ്പിക്കുന്ന ഭൂമി എന്ന കഥാപാത്രവും നില എന്ന ആനയും തമ്മിലുള്ള ബന്ധമാണ് വെള്ളിത്തിരയിലെത്തിച്ചത്. എന്നാൽ പ്രതീക്ഷിച്ച വിജയംനേടാൻ ചിത്രത്തിനായില്ല.ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് എം. സുകുമാർ ആണ്. എഡിറ്റ് ബുവാൻ, സംഗീതം നിവാസ് കെ. പ്രസന്ന എന്നിവർ നിർവഹിച്ചിരിക്കുന്നു. ഹരീഷ് പേരടി, ശ്രീനാഥ്, സൂസെയ്ൻ ജോർജ്, ഫ്ലോറന്റ് പെരേര, വി. തിരുശെൽവം എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Related Articles
Next Story