ബിലാൽ ഇല്ല പകരം ബാച്ച്ലർ പാർട്ടി 2

തന്റെ പുതിയ ചിത്രം ബാച്ച്ലർ പാർട്ടി DEUX പ്രഖ്യാപിച്ച് അമൽ നീരദ്,ചിത്രത്തിന്റെ പോസ്റ്ററും പുറത്ത് വിട്ടു

Director: അമൽ നീരദ്

( 0 / 5 )

2012 ൽ കലാഭവൻ മണി, റഹ്മാൻ ,വിനായകൻ ,ഇന്ദ്രജിത്ത് ,ആസിഫ് അലി,പ്രിത്വിരാജ് എന്നിവരെ കേന്ദ്ര കഥാ പാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബാച്ച്ലർ പാർട്ടി എന്ന ഹിറ്റ് ചിത്രത്തിന്റെ 2 ഭാഗം Deux എന്ന ചിത്രം പ്രഖ്യാപിച്ച് അമൽ നീരദ്.

തിയേറ്ററിൽ വലിയ വിജയം നേടിയ ചിത്രത്തിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു.പദ്മ പ്രിയ ,രമ്യാ നമ്പീശൻ എന്നിവരുടെ ഐറ്റം ഡാൻസും ചിത്രത്തിൽ ഉണ്ടായിരുന്നു.അക്ഷൻ കോമഡി വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രം ആ കാലഘട്ടത്തിലെ ന്യൂജൻ സിനിമ ആയിരുന്നു.സെക്സ് കലർന്ന തമാശകളും സീനുകളും ചിത്രത്തിൽ ഉണ്ടായിരുന്നു.

എന്നാൽ പ്രേക്ഷകർ കാത്തിരുന്നത് അമൽ നീരദ് മമ്മുട്ടി കോമ്പോയിൽ പുറത്തിറങ്ങിയ ബിഗ് ബി യുടെ രണ്ടാം ഭഗം ആയിരുന്നു.പലതവണ ചിത്രം വരുന്നു എന്ന് അപ്ഡേറ്റ് ഉണ്ടായിട്ടും 20 വർഷം അവറായിട്ടും സിനിമയുടെ വരുന്നു എന്നുള്ള അപ്ഡേറ്റ് അല്ലാതെ മറ്റൊന്നും വന്നിട്ടില്ല.ഇപ്പോൾ ഇതാ ബാച്ച്ലർ പാർട്ടി രണ്ടാം ഭാഗം ആയിട്ടാണ് ഇത്തവണ അമൽ നീരദ് എത്തിയിരിക്കുന്നത്.ചിത്രത്തിൽ നെസ്ലിൻ ,സൗബിൻ ,ശ്രീനാഥ്‌ ഭാസി ,ടോവിനോ എന്നിവർ പ്രധാന വേഷം ചെയ്യും എന്നാണ് വരുന്ന റിപ്പോർട്ട്.

Related Articles
Next Story