ബാലയ്യ ചിത്രം അഖണ്ഡ 2 ജനുവരി 9 ന് ഓടി ടി റിലീസ് ചെയ്യുന്നു

2024 ൽ പുറത്തിറങ്ങിയ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അഖണ്ഡ 2

Starcast : ബാലയ്യ

Director: ബോയ്പതി ശ്രീനു

( 4 / 5 )

തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണ നായകനായി 2021 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ 'അഖണ്ഡ' യുടെ രണ്ടാം ഭാഗമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'അഖണ്ഡ 2: താണ്ഡവം'. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ഒടിടിയിൽ റിലീസിനു തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടു.

ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളി താരം സംയുക്ത മേനോനും ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. പാൻ ഇന്ത്യൻ ചിത്രമായി വൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ് അഖണ്ഡ 2.14 റീൽസ് പ്ലസിന്റെ ബാനറിൽ രാം അചന്തയും ഗോപി അചന്തയും ചേർന്നാണ് നിർമിച്ച ചിത്രം എം. തേജസ്വിനി നന്ദമൂരിയാണ് അവതരിപ്പിക്കുന്നത്. ബോയപതി ശ്രീനുവും നന്ദമൂരി ബാലകൃഷ്ണയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പ്രത്യേകതയും അഖണ്ഡ 2 നുണ്ട്. ഛായാഗ്രഹണം സി. രാംപ്രസാദ് , സന്തോഷ് ഡി, സംഗീതം തമൻ എസ് എന്നിവർ നിർവഹിക്കുന്നു. ഡിസംബർ അഞ്ചിന് ചിത്രം ആഗോള റിലീസായി തിയറ്ററിൽ എത്തിയ ചിത്രം.ഇപ്പോൾ ജനുവരി 9 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ഒടിടിയിലെത്തും.മലയാളം തമിഴ് ,തെലുഗ് ,കന്നഡ ,ഹിന്ദി ഭാഷകളിൽ ലഭ്യമാണ്

Related Articles
Next Story