ഒരവസരം കിട്ടിയാൽ 2014 ൽ ചെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ മാറ്റും എന്ന് നടൻ കിഷോർ

രാ​ഷ്ട്രീ​യം എ​ന്ന​ത് വെ​റു​മൊ​രു അ​ധി​കാ​ര​ക്ക​സേ​ര​യ​ല്ലെ​ന്നും അ​ത് ജ​ന​ങ്ങ​ളെ സേ​വി​ക്കാ​നു​ള്ള ഇ​ട​മാ​ണെ​ന്നും കി​ഷോ​ർ ഓ​ർ​മ്മി​പ്പി​ച്ചു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ത​ന്നെ​ത്ത​ന്നെ പ്ര​ഥ​മ സേ​വ​ക​ൻ എ​ന്ന് വി​ളി​ച്ച​പ്പോ​ൾ, ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന സേ​വ​ക് എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്

ജീ​വി​ത​ത്തി​ൽ പി​ന്നി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ഒ​ര​വ​സ​രം ല​ഭി​ച്ചാ​ൽ എ​ന്തു ചെ​യ്യു​മെ​ന്ന ചോ​ദ്യ​ത്തി​ന് ക​ന്ന​ട ന​ട​ൻ കി​ഷോ​ർ പ​റ​ഞ്ഞ മ​റു​പ​ടി ച​ർ​ച്ച​ക​ൾ​ക്കി​ട​യാ​ക്കു​ന്നു.

അ​ങ്ങ​നെ പി​ന്നി​ലേ​യ്ക്ക് പോ​കാ​ൻ സാ​ധി​ച്ചാ​ൽ താ​ൻ 2014-ലേ​ക്ക് പോ​യി രാ​ജ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യെ മാ​റ്റു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ മെ​ല്ലി​സൈ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ താ​രം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്ന് ന​മ്മ​ൾ കാ​ണു​ന്ന വെ​റു​പ്പി​ന്‍റെ അ​ള​വ് ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും ഈ ​അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ അ​ത് മാ​റ്റി​യെ​ടു​ക്കാ​ൻ പ​തി​റ്റാ​ണ്ടു​ക​ൾ വേ​ണ്ടി​വ​രു​മെ​ന്നും കി​ഷോ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ന്ത്യ ഗ്ലി​റ്റ്‌​സ് ത​മി​ഴി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കി​ഷോ​റി​ന്‍റെ ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ.

‘ജീ​വി​ത​ത്തി​ല്‍ പി​ന്നി​ലേ​ക്ക് പോ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ അ​വ​സ​രം കി​ട്ടു​മോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല. എ​ന്നാ​ലും ഞാ​ന്‍ പ​റ​യാം. ഞാ​ൻ ആ​ണെ​ങ്കി​ൽ 2014 ലേ​ക്ക് പോ​യി പ്ര​ധാ​ന​മ​ന്ത്രി​യെ മാ​റ്റും. ഇ​ന്ത്യ മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് ന​മ്മ​ള്‍ കാ​ണു​ന്ന വെ​റു​പ്പി​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​ണ്. വ​ലി​യ അ​പ​ക​ട​മാ​ണി​ത്.

ഇ​ങ്ങ​നെ മു​ന്നോ​ട്ട് പോ​യാ​ല്‍ ഈ ​അ​വ​സ്ഥ മാ​റ്റി​യെ​ടു​ക്കാ​ന്‍ പ​തി​റ്റാ​ണ്ടു​ക​ള്‍ വേ​ണ്ടി​വ​രും. പ​ര​സ്പ​രം വെ​റു​ത്തു​കൊ​ണ്ട് മ​നു​ഷ്യ​ർ​ക്ക് എ​ങ്ങ​നെ ജീ​വി​ക്കാ​ൻ സാ​ധി​ക്കും? സ്നേ​ഹ​മി​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​ജീ​വി​തം അ​സാ​ധ്യ​മാ​ണ്.ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തോ​ടോ നാ​ടി​നോ​ടോ ഉ​ള്ള വെ​റു​പ്പ് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണ്.’ കി​ഷോ​ർ പ​റ​ഞ്ഞു.

ആ​ഗോ​ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​യും കി​ഷോ​ർ വി​മ​ർ​ശി​ച്ചു. ട്രം​പി​നെ​പ്പോ​ലെ​യു​ള്ള നേ​താ​ക്ക​ളെ ചൂ​ണ്ടി​ക്കാ​ട്ടി എ​ല്ലാ​യി​ട​ത്തും ഇ​ത്ത​രം പ്ര​വ​ണ​ത​ക​ളാ​ണ് ക​ണ്ടു​വ​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യം എ​ന്ന​ത് വെ​റു​മൊ​രു അ​ധി​കാ​ര​ക്ക​സേ​ര​യ​ല്ലെ​ന്നും അ​ത് ജ​ന​ങ്ങ​ളെ സേ​വി​ക്കാ​നു​ള്ള ഇ​ട​മാ​ണെ​ന്നും കി​ഷോ​ർ ഓ​ർ​മ്മി​പ്പി​ച്ചു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ത​ന്നെ​ത്ത​ന്നെ പ്ര​ഥ​മ സേ​വ​ക​ൻ എ​ന്ന് വി​ളി​ച്ച​പ്പോ​ൾ, ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന സേ​വ​ക് എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന​ർ​ത്ഥം താ​നാ​ണ് പ്ര​ധാ​നി എ​ന്നാ​ണെ​ന്നും കി​ഷോ​ർ വി​മ​ർ​ശി​ച്ചു.

സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ നേ​ര​ത്തെ​യും കൃ​ത്യ​മാ​യ നി​ല​പാ​ടു​ക​ൾ അ​റി​യി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് കി​ഷോ​ർ.

Related Articles
Next Story