ജനുവരി 22 ന് Ott റിലീസ് ചെയ്യുന്ന പുതിയ ചിത്രങ്ങൾ

ഒന്നാമത്തെ സിനിമ കന്നഡയിൽ നിന്നും എത്തിയ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ്. തിയേറ്ററിൽ ഫ്ലപ്പ് ആയിരുന്ന 45 എന്ന ചിത്രമാണ് ഇപ്പോൾ ott റിലീസ് ചെയ്യാൻ പോകുന്നത് ജനുവരി 23 ന് സീ ഫൈവിൽ ആണ് റിലീസ് ചെയ്യുന്നത്. ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

മലയാളം, തമിഴ് തെലുഗ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

അടുത്തത് തെലുഗിൽ നിന്ന് ഒരു ഡയരക്ട് ott റിലീസ് ആണ്. ഷോബിത പ്രധാന വേഷം ചെയ്ത ഒരു ക്രൈം ത്രില്ലർ ചിത്രമായ ചീക്കാട്ടിലോ. ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. ജനുവരി 23 ന് ആമസോൺ പ്രൈമിൽ തെലുഗ് തമിഴ് ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.

വീണ്ടും ഒരു കന്നഡ മാസ്സ് ആക്ഷൻ മൂവിയാണ്. കിച്ച സുധീപ് പ്രധാന വേഷത്തിൽ എത്തി തിയേറ്ററിൽ വലിയ വിജയമായ മാർക്ക് എന്ന ചിത്രം ജനുവരി 23 ന് ജിയോ ഹോട് സ്റ്റാറിൽ മലയാളം തെലുഗു തമിഴ് ഡബ്ബിങ് ഭാഷകളിൽ റിലീസ് ചെയ്യും.

ഹിന്ദിയിൽ നിന്ന് മസ്തി ഫോർ എന്ന കോമഡി ജനുവരി 23 ന് സീ ഫൈവിൽ റിലീസ് ചെയ്യും.

തമിഴിൽ മികച്ച അഭിപ്രായം നേടിയ വിക്രം പ്രഭു നായകനായ സിറയി എന്ന ചിത്രം ജനുവരി 23 ന് സീ ഫൈവിൽ തമിഴ് ഭാഷയിൽ റിലീസ് ചെയ്യും.

റൊമാന്റിക് ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒരു ഹിന്ദി സിനിമ നെറ്റ് ഫ്ലിക്സിൽ ജനുവരി 23 റിലീസ് ചെയ്യും. തേരെ ഇഷ്‌ക് മെയിൻ എന്ന ഹിന്ദി ചിത്രത്തിൽ തമിഴ് സൂപ്പർ സ്റ്റാർ ധനുഷ് ആണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ധനുഷ് നായകൻ ആകുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ഇത്.

Related Articles
Next Story