ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഭീഷ്മറി'ന്റെ ഓഡിയോ ലോഞ്ച് ഫെബ്രുവരി 24-ന് കൊച്ചിയിൽ നടക്കും.

ഓഡിയോ ലോഞ്ചിൽ മുഖ്യാതിഥിയായ് നടൻ ദിലീപ് പങ്കെടുക്കും

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഭീഷ്മറി'ന്റെ ഓഡിയോ ലോഞ്ച് ഫെബ്രുവരി 24-ന് കൊച്ചിയിൽ നടക്കും. നടൻ ദിലീപാണ് ചടങ്ങിലെ മുഖ്യാതിഥി. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഭീഷ്മറി'നുണ്ട്. കലൂരിലെ ഐ.എം.എ. ഹാളിൽ വൈകീട്ട് 6.30-നാണ് ഓഡിയോ പ്രകാശനം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരും അഭിനേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ വിഷ്ണു ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന രണ്ടാമത്തെ പ്രോജക്ട് കൂടിയാണ് 'ഭീഷ്മർ'. ദിവ്യ പിള്ള, അമ്മേര എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Related Articles
Next Story