ഫാമിലി എന്‍റര്‍ടെയ്നറായ കല്യാണമരം മാർച്ച് 27 തിയേറ്ററുകളിൽ.

മീര വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ പ്രധാന വേഷങ്ങളിൽ

മറിയം സിനിമാസിന്‍റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കിയ ഫാമിലി എന്‍റര്‍ടെയ്നറായ കല്യാണമരം മാർച്ച് 27 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധായകൻ രാജേഷ് അമനകര, നിർമ്മാതാവ് സജി കെ. ഏലിയാസ് തുടങ്ങിയവര്‍ ചിത്രത്തിലെ അഭിനേതാക്കള്‍ക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ധ്യാനിന്‍റെ കഴിഞ്ഞ സിനിമകളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കല്യാണമരത്തിലെ സജിന്‍മാഷ് എന്ന് അണിയറക്കാര്‍ പറയുന്ന. ചെറിയ ഇടവേളയ്ക്ക് ശേഷം മീര വാസുദേവ് മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്ന സിനിമ കൂടിയാണ് കല്യാണമരം.മലയാളികളുടെ ഏറെ പ്രിയങ്കരിയായ ബാലതാരം ദേവനന്ദയുടെ മല്ലിക എന്ന ഈ ചിത്രത്തിലെ കഥാപാത്രം മലയാളികള്‍ക്ക് ഏറെ വാത്സല്യമുള്ള കഥാപാത്രമാകുമെന്നതില്‍ തര്‍ക്കമില്ല. പുതിയ ചിത്രങ്ങളിലൂടെ യൂത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ആതിര പട്ടേലും പ്രശാന്ത് മുരളിയും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. കല്യാണമരം വളരെ വ്യത്യസ്തമായ ഒരു കുടുംബകഥ പറയുന്ന സിനിമയാണെന്ന് സംവിധായകന്‍ രാജേഷ് അമനകര പറയുന്നു. ധ്യാന്‍ ശ്രീനിവാസന്‍, മീര വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, പ്രശാന്ത് മുരളി, മനോജ് കെ.യു, സഞ്ജു നൊടുകുന്നേൽ, മനോജ് പണിക്കർ , അമൽ രാജ് ദേവ് , ഓമനയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. നിർമ്മാതാവായ സജി കെ.ഏലിയാസും ഒരു പ്രധാനവേഷത്തിൽ സിനിമയിലുണ്ട്. ചിത്രം തിയേറ്ററിലെത്തിക്കുന്നത് വള്ളുവനാടൻ സിനിമ കമ്പനിയാണ്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story