ദൃശ്യം 3 ക്ക് മുൻപ് നടി മീനയെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഒരു കിടിലൻ ത്രില്ലർ സീരീസ് വരുന്നു.

സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന സിരീസിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സഞ്ജന ദീപു ടൈറ്റില്‍ റോളിലെത്തുന്ന സിരീസില്‍ മീനയ്ക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനീത് ആണ്

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയ ത്രില്ലറുകളിലൊന്നാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മീന ആയിരുന്നു നായിക. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ ഭാര്യ റാണിയെയാണ് മീന ചിത്രത്തില്‍ അവതരിപ്പിച്ചത്. 2021 ല്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ദൃശ്യം 2 ലും ഇതേ കഥാപാത്രമായി മീന എത്തി. ഇപ്പോഴിതാ ദൃശ്യം മൂന്നും റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഇതിനകം ചിത്രീകരണം പൂര്‍ത്തിയായിട്ടുള്ള ചിത്രത്തിന്‍റെ റിലീസ് ഏപ്രില്‍ 2 ന് ആണ്. എന്നാല്‍ അതിന് മുന്‍പ് ജീത്തു ജോസഫ്- മീന കോമ്പിനേഷനില്‍ മറ്റൊരു ത്രില്ലര്‍ വരുന്നുണ്ട്!എന്നാല്‍ അതൊരു സിനിമയല്ല, സിരീസ് ആണെന്ന് മാത്രം. സംവിധാനവും ജീത്തു ജോസഫ് അല്ല. പക്ഷേ ഷോ റണ്ണര്‍ അദ്ദേഹമാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ എത്താനിരിക്കുന്ന റോസ്‍ലിന്‍ എന്ന സിരീസ് ആണ് അത്. സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന സിരീസിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സഞ്ജന ദീപു ടൈറ്റില്‍ റോളിലെത്തുന്ന സിരീസില്‍ മീനയ്ക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനീത് ആണ്. സഞ്ജന അവതരിപ്പിക്കുന്ന റോസ്‍ലിന്‍ എന്ന കൗമാരക്കാരി തുടര്‍ച്ചയായി ഒരു ദുസ്വപ്നം കാണുകയാണ്. ഒരു അപരിചിതന്‍ തന്നെ പിന്തുടരുന്നതായി ഉള്ളതാണ് അത്. തുടര്‍ന്ന് റോസ്‍ലിനും അവളുടെ കുടുംബവും കടന്നുപോകുന്ന സാഹചര്യങ്ങളിലൂടെയാണ് സിരീസിന്‍റെ കഥ വികസിക്കുന്നത്. ഹക്കിം ഷാ ആണ് സിരീസിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിന്‍റെ ഈ വര്‍ഷത്തെ ആദ്യ മലയാളം സിരീസ് ആയിരിക്കും ഇത്

Related Articles
Next Story