ആട് 3 യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു

2015 ലായിരുന്നു മിഥുൻ മാനുവൽ തോമസ് ആട് എന്ന പേരിൽ ജയസൂര്യയെ നായകനാക്കി സിനിമ ഒരുക്കിയത്

Starcast : ജയസൂര്യ, വിനായകൻ ,സൈജു കുറുപ്പ്

Director: മിഥുൻ മാനുവൽ തോമസ്

( 4 / 5 )

2015 ലായിരുന്നു മിഥുൻ മാനുവൽ തോമസ് ആട് എന്ന ജയസൂര്യ ചിത്രം ഒരുക്കിയത്.അണ്ണാ തിയേറ്ററിൽ പരാജയപ്പെട്ട ചിത്രം പിന്നീട് സീഡി റിലീസ് ആയ ശേഷം വളരെ അധികം ശ്രദ്ധിക്കപെടുകയും ,പ്രശംസനീയമാകുകയും ചെയ്തു.തുടർന്ന് 2019 ൽ ആദ്യമായി ഒരു പരാജയ സിനിമയുടെ രണ്ടാം ഭാഗം എന്ന നിലയിൽ ആട് 2 പുറത്തിറങ്ങി. ചിത്രം തിയേറ്ററിൽ വൻ വിജയമായിരുന്നു.ഇപ്പോൾ ഇതാ ആട് സിനിമയുടെ മൂന്നാം ഭാഗവുമായി എത്തിരിക്കുകയാണ് ആട് സിനിമയുടെ അണിയറ പ്രവർത്തകർ.ഇപ്പോൾ ഇതാ ആ​ട് 3 യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ജ​യ​സൂ​ര്യ (ഷാ​ജി പാ​പ്പ​ൻ), വി​നാ​യ​ക​ൻ (ഡ്യൂ​ഡ്) സ​ണ്ണി വെ​യ്ൻ (മ്പാ​ത്താ​ൻ സേ​വ്യ​ർ), സൈ​ജു കു​റു​പ്പ് (അ​റ​ക്ക​ൽ ബാ​പ്പു), ഇ​ന്ദ്ര​ൻ​സ് (പി.​പി. ശ​ശി), ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി (ക്യാ​പ്റ്റ​ൻ ക്ലീ​റ്റ​സ്), വി​ജ​യ് ബാ​ബു (സ​ർ​ബ​ത്ത് ഷ​ബീ​ർ) എ​ന്നി​വ​രു​ടെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​റുകൾ പുറത്തു വീട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഫ്രൈ​ഡേ ഫി​ലിം ഹൗ​സ്, കാ​വ്യാ ഫി​ലിം ക​മ്പ​നി എ​ന്നീ ബാ​ന​റു​ക​ളി​ൽ വി​ജ​യ് ബാ​ബു, വേ​ണു കു​ന്ന​പ്പി​ള്ളി എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്നു.

ഇ​വ​ർ​ക്കൊ​പ്പം ഹോ​ളി​വു​ഡി​ൽ നി​ന്നു​ള്ള അ​ലി​യാ ഭൗം ​കാ​ത്തെ ലാ​റ എ​ന്ന സു​പ്ര​ധാ​ന​മാ​യ ക​ഥാ​പാ​ത്ര​ത്തേ​യും അ​വ​ത​രി​പ്പി​ക്കു​ന്നു. മ​ല​മ്പു​ഴ, വാ​ള​യാ​ർ, ചി​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ടു​ക്കി, ഗോ​പി​ച്ചെ​ട്ടി​പ്പാ​ള​യം, തി​രു​ച്ചെ​ന്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി​ട്ടാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി ക്കു​ന്ന​ത്.

അ​ജു വ​ർ​ഗീ​സ്, ആ​ൻ​സ​ൺ പോ​ൾ, ര​ൺ​ജി പ​ണി​ക്ക​ർ, നോ​ബി, ഭ​ഗ​ത് മാ​നു​വ​ൽ, ഡോ. ​റോ​ണി രാ​ജ്, സു​ധി കോ​പ്പ, ചെ​മ്പി​ൽ അ​ശോ​ക​ൻ നെ​ൽ​സ​ൺ, ഉ​ണ്ണി​രാ​ജ​ൻ പി.​ദേ​വ്, സ്രി​ന്ധ, ഹ​രി​കൃ​ഷ്ണ​ൻ, വി​നീ​ത് മോ​ഹ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

സം​ഗീ​തം ഷാ​ൻ റ​ഹ്മാ​ൻ, ഛായാ​ഗ്ര​ഹ​ണം - അ​ഖി​ൽ ജോ​ർ​ജ്, എ​ഡി​റ്റിം​ഗ്- ലി​ജോ പോ​ൾ. ക​ലാ​സം​വി​ധാ​നം - അ​നീ​സ് നാ​ടോ​ടി, മേ​ക്ക​പ്പ് - റോ​ണ​ക്സ് സേ​വ്യ​ർ -കോ​സ്റ്റ്യും - ഡി​സൈ​ൻ-​സ്റ്റെ​ഫി സേ​വ്യ​ർ -സ്റ്റി​ൽ​സ് - വി​ഷ്ണു എ​സ്. രാ​ജ​ൻ, പ​ബ്ളി​സി​റ്റി ഡി​സൈ​ൻ - കൊ​ളി​ൻ​സ്. എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - വി​ന​യ് ബാ​ബു. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - ഷി​ബു പ​ന്ത​ല​ക്കോ​ട്, സെ​ന്തി​ൽ പൂ​ജ​പ്പു​ര, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ഷി​ബു ജി. ​സു​ശീ​ല​ൻ. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Related Articles
Next Story