മോഹൻലാൽ ചിത്രം ദൃശ്യം 3 ഏപ്രിൽ രണ്ടിന്
മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം, ജോർജുകുട്ടിയുടെ ജീവിതത്തിലെ അടുത്ത ഘട്ടമാണ് ദൃശ്യം 3 -ൽ ഉണ്ടാവുകയെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു. "നാലര വർഷത്തിന് ശേഷം ജോർജുകുട്ടിയുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം" അദ്ദേഹം പറഞ്ഞു

മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ദൃശ്യം 3, ഈ വർഷം തിയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മോഹൻലാൽ തന്നെ, ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ രണ്ടിന്, ചിത്രം തിയേറ്ററുകളിൽ എത്തും. ഞായറാഴ്ച, തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് താരം ഈ വാർത്ത പങ്കുവെച്ചത്.ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിക്കുന്നതിന്റെ തലേദിവസമാണ് മോഹൻലാൽ ഈ ചിത്രത്തിന്റെ ജോലികൾ ആരംഭിച്ചത് എന്നത് ശ്രദ്ധേയമാണ്. 2025 സെപ്റ്റംബറിൽ കൊച്ചിയിലെ ലോ കോളേജിൽ വെച്ച് നടന്ന പൂജാ ചടങ്ങുകളോടെയാണ്, ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കമായത്.
മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം, ജോർജുകുട്ടിയുടെ ജീവിതത്തിലെ അടുത്ത ഘട്ടമാണ് ദൃശ്യം 3 -ൽ ഉണ്ടാവുകയെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു. "നാലര വർഷത്തിന് ശേഷം ജോർജുകുട്ടിയുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം" അദ്ദേഹം പറഞ്ഞു.
ആദ്യ രണ്ട് ഭാഗങ്ങളുടെയും വൻ വിജയമാണ് മൂന്നാം ഭാഗത്തിലേക്ക് തങ്ങളെ നയിച്ചതെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. ജീത്തു ജോസഫുമായി നടത്തിയ ദീർഘമായ ചർച്ചകൾക്കൊടുവിലാണ് പുതിയ പതിപ്പിന് അന്തിമരൂപമായത്. തൊടുപുഴ, വാഗമൺ എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയുടെ അവസാന അഞ്ചു ദിവസത്തെ ഷൂട്ടിങ് എറണാകുളത്താണ് നടന്നത്.മലയാളം പതിപ്പ് ഏപ്രിൽ 2-ന് റിലീസ് ചെയ്യുമ്പോൾ, അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പ് 2026 ഒക്ടോബർ 2-ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ജോർജുകുട്ടിയുടെ ജീവിതത്തിലെ അടുത്ത അധ്യായം, കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
