ഷാജി പാപ്പനും സംഘവും വീണ്ടും വരുന്നു; 'ആട് 3' ഈദ് റിലീസായി നാളെ തിയേറ്ററുകളിലേക്ക്

രണ്ടര മണിക്കൂറിലധികം ദൈർഘ്യം, ക്ലീൻ 'U' സർട്ടിഫിക്കറ്റ്; ആട് 3 വമ്പൻ റിലീസിന് തയ്യാർ

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്' ബോക്‌സ് ഓഫീസിൽ വമ്പൻ റെക്കോർഡുകൾ ലക്ഷ്യമിട്ട് റിലീസിനൊരുങ്ങുന്നു. ജയസൂര്യ നായകനാകുന്ന ഈ ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രം 2026 മാർച്ച് 19-ന് ഈദ് റിലീസായാണ് ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നത്. കേരളത്തിലും പുറത്തും ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം ഇതിനോടകം തന്നെ കോടികളുടെ പ്രീസെയിൽസ് നേടിക്കഴിഞ്ഞു. വേദികയുടെ തകർപ്പൻ നൃത്തച്ചുവടുകളുമായി എത്തിയ 'സുൽത്താൻ' എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായത് ചിത്രത്തിന്റെ ആവേശം ഇരട്ടിപ്പിച്ചിട്ടുണ്ട്.

ക്ലീൻ 'U' സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന് രണ്ട് മണിക്കൂർ 47 മിനിറ്റ് ദൈർഘ്യമാണുള്ളത്. വിനായകൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ്, ധർമജൻ ബോൾഗാട്ടി തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയുള്ള ഒരു ഫാന്റസി യാത്രയായാണ് ഒരുക്കിയിരിക്കുന്നത്. 'ആട് ഒരു ഭീകര ജീവിയാണ്', 'ആട് 2' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 'പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്' എന്ന ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ചിത്രത്തിന് ഒരു രണ്ടാം ഭാഗം കൂടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ ആരാധകർ വലിയ കാത്തിരിപ്പിലാണ്

Related Articles
Next Story