തിയേറ്ററിൽ തകർന്നടിഞ്ഞ് അവതാർ 3

ഇന്ന് റിലീസ് ചെയ്ത അവതാർ ദ ഫയർ ആൻഡ് ആഷ് എന്ന ചിത്രത്തിന് വളരെ മോശം അഭിപ്രായമാണ് ലഭിക്കുന്നത്

Director: ജെയിംസ് കമറൂൺ

( 2.5 / 5 )

ജയിംസ് കാമറൂണിന്റെ എപിക് സയൻസ് ഫിക്‌ഷൻ ചിത്രം ‘അവതാറിന്റെ’ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’പ്രതീക്ഷ നിലനിർത്തിയില്ലെന്ന് തന്നെ പറയാം.2022ല്‍ പുറത്തിറങ്ങിയ ‘അവതാർ: ദ് വേ ഓഫ് വാട്ടറിന്റെ’ തുടർച്ചയാണ് ‘അവതാർ: ഫയർ ആൻഡ് ആഷ്’. ‘അവതാര്‍’മറ്റ് രണ്ട് ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾപരമ്പരയിലെ ഏറ്റവും ദൈർഘ്യമേറിയ ചിത്രം കൂടിയാണിത്. മൂന്ന് മണിക്കൂറും പന്ത്രണ്ട് മിനിറ്റും ദൈർഘ്യമുണ്ട് ചിത്രത്തിന്.ആദ്യ ഭാഗങ്ങളിൽ വിഷ്വൽ ഇഫക്റ്റുകൾക്കും പണ്ടോറയുടെ ലോകത്തിനുമായിരുന്നു മുൻഗണനയെങ്കിൽ, ഇത്തവണ കുടുംബബന്ധങ്ങൾക്കും അമിതമായ വൈകാരിക മുഹൂർത്തങ്ങൾക്കും കാമറൂൺ പ്രാധാന്യം നൽകിയിട്ടുണ്ട്. ജേക്ക് സള്ളിയുടെ കുടുംബത്തിലെ പ്രശ്നങ്ങളും, മകന്റെ മരണത്തെത്തുടർന്നുള്ള സങ്കടങ്ങളും ഒരു പരിധിയിൽ കൂടുതൽ നാടകീയമായി ചിത്രീകരിച്ചിരിക്കുന്നത് വലിയ ഒരു പരാജയമാണ്.ബോളിവുഡ് മാസ് പടങ്ങളിലെപ്പോലെ നായകനും വില്ലനും (ക്വാറിച്ച്) തമ്മിലുള്ള വ്യക്തിപരമായ പകയും, അത് തീർക്കാൻ നടത്തുന്ന അതിസാഹസികമായ പോരാട്ടങ്ങളും ചിത്രത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്തിയോ എന്ന സംശയം വിമർശകർക്കുണ്ട്.സാങ്കേതികമായി ഈ ചിത്രം അതിശയിപ്പിക്കുന്നുണ്ടെങ്കിലും, കഥ പറച്ചിലിൽ കാമറൂൺ സ്വീകരിച്ച വൈകാരികമായ രീതി പലർക്കും അരോചകമായി അനുഭവപ്പെട്ടു.മുൻ ഭാഗങ്ങളിൽ നമ്മൾ കണ്ട ഓമാറ്റിക്കായ (കാട്), മെറ്റ്കയിന (കടൽ) ഗോത്രങ്ങൾ സമാധാനപ്രിയരും പ്രകൃതിയെ സ്നേഹിക്കുന്നവരുമായിരുന്നു. എന്നാൽ ആഷ് പീപ്പിൾ അങ്ങനെയല്ല. പണ്ടോറയിലെ അഗ്നിപർവ്വത മേഖലകളിൽ വസിക്കുന്ന ഇവർ അക്രമാസക്തരും പകയുള്ളവരുമാണ്

ഇതുവരെയുള്ള സിനിമകളിൽ മനുഷ്യരായിരുന്നു (RDA) പ്രധാന വില്ലന്മാർ. എന്നാൽ മൂന്നാം ഭാഗത്തിൽ നാവികൾക്കിടയിൽ തന്നെ വില്ലന്മാരുണ്ടെന്ന് കാമറൂൺ കാണിക്കുന്നു. "എല്ലാ നാവികളും നല്ലവരല്ല" എന്ന സന്ദേശമാണ് ഈ ചാര മനുഷ്യരിലൂടെ അദ്ദേഹം നൽകുന്നത്. അഗ്നിപർവ്വതങ്ങളിൽ നിന്നുള്ള ചാരം ശരീരത്തിൽ പൂശുന്നതിനാലാണ് ഇവർക്ക് ഈ പേര് വന്നത്.

കണൽ ക്വാറിച്ച് (Colonel Quaritch) തന്റെ മുൻപത്തെ പരാജയങ്ങൾക്ക് പകരം വീട്ടാൻ ഈ അഗ്നി ഗോത്രത്തിന്റെ സഹായം തേടുന്നുണ്ട്. വരണാങ് (Varang) എന്ന ക്രൂരയായ നേതാവാണ് ആഷ് പീപ്പിളിനെ നയിക്കുന്നത് (ഗെയിം ഓഫ് ത്രോൺസ് താരം ഊണ ചാപ്ലിനാണ് ഈ വേഷം ചെയ്യുന്നത്). മനുഷ്യരുടെ ആയുധങ്ങളും ഇവരുടെ യുദ്ധവീര്യവും ചേരുമ്പോൾ ജേക്ക് സള്ളിക്കും കുടുംബത്തിനും അത് വലിയ ഭീഷണിയാകുന്നു.

ആദ്യ രണ്ട് ഭാഗങ്ങളിലെ ശാന്തതയ്ക്ക് പകരം കൂടുതൽ രക്തച്ചൊരിച്ചിലും നാടകീയതയും ഈ ഭാഗത്തുണ്ട്.

Related Articles
Next Story