തകർന്നടിഞ്ഞിട്ടും കോടികൾ വാരി അവതാർ 3
ഇന്ത്യൻ ബോക്സ് ഓഫിസിൽ നിന്നും 200 കോടിയാണ് കളക്ഷൻ നേടിയത്

ഇന്ത്യൻ തിയേറ്ററിൽ തകർന്നടിഞ്ഞിട്ടും ഇന്ത്യൻ ബോക്സ് ഓഫിസിൽ കോടികൾ വാരി ഹോളിവുഡ് ചിത്രം 'അവതാർ; ഫയർ ആൻഡ് ആഷ്' ഇന്ത്യൻ ബോക്സ് ഓഫിസിൽ നിന്നും 200 കോടി പിന്നിട്ടു. റിലീസ് ചെയ്ത് 16 ദിവസങ്ങൾ പിന്നിടുമ്പോഴാണ് 200 കോടി ഗ്രോസ് കലക്ഷൻ നേടി ബോക്സ് ഓഫിസ് നേട്ടം. ഇതോടെ ഇന്ത്യയിൽ മികച്ച നേട്ടം കൊയ്ത ഹോളിവുഡ് സിനിമകളുടെ പട്ടികയിൽ ചിത്രം ഇടം പിടിച്ചു.2025 ൽ പുറത്തിറങ്ങിയ ആദ്യ ഹോളിവുഡ് ചിത്രമെന്ന നിലയിലും ഇന്ത്യയിൽ 200 കോടി ക്ലബിൽ പ്രവേശിച്ച ആറാമത്തെ ചിത്രമെന്ന റെക്കോഡ് നേട്ടവും ചിത്രം കൈവരിച്ചു. ഇന്ത്യൻ ബോക്സ് ഓഫിസിൽ മികച്ച പ്രകടനവുമായി ചിത്രം തിയറ്ററിൽ തുടരുകയാണ്.ധുരന്ധർ പോലുളള ചിത്രങ്ങളുമായി മത്സരങ്ങൾ ഉണ്ടായിരുന്നിട്ടും നഗരങ്ങളിലും ഗ്രാമങ്ങളിലും ചിത്രം മെച്ചപ്പെട്ട കലക്ഷൻ നേടി. 'അവതാർ: ദി വേ ഓഫ് വാട്ടർ' ഇന്ത്യയിൽ കൈവരിച്ച വൻ വിജയത്തിന് ശേഷം, അവതാർ ഫ്രാഞ്ചൈസിയുടെ നേട്ടം ഈ ചിത്രത്തിലൂടെയും തുടർന്നിരിക്കുകയാണ്.
200 കോടി ബോക്സ് ഓഫിസിൽ കടന്ന അവസാന വിദേശ ചിത്രമായിരുന്നു, അവതാർ: ദി വേ ഓഫ് വാട്ടർ. 2022 ലായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയിരുന്നത്. ചിത്രം എക്കാലത്തെയും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. ഏതാണ്ട് 500 കോടിയുടെ ഗ്രോസ് കലക്ഷൻ നേട്ടവുമായി, ഇന്ത്യയിലെ എറ്റവും വലിയ കലക്ഷൻ നേടിയ ഹോളിവുഡ് ചിത്രമായി അത് മാറിയിരുന്നു.
