ക്രൈം ത്രില്ലർ വെബ് സീരീസ് 'ദൽദൽ ജനുവരി 30 ന് ott റിലീസ് ചെയ്യുന്നു

ജനുവരി 30 മുതൽ ആമസോൺ പ്രൈം വീഡിയോയിലൂടെ സീരീസ് ആഗോളതലത്തിൽ സ്ട്രീമിംഗ് ആരംഭിക്കും

ഭൂമി പെഡ്‌നേക്കർ കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ വെബ് സീരീസാണ് 'ദൽദൽ.' വിഷ് ധമിജയുടെ പ്രശസ്തമായ 'ഭീണ്ടി ബസാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. മുംബൈ ക്രൈം ബ്രാഞ്ചിലെ പുതുതായി നിയമിതയായ ഡിസിപി റീത്ത ഫെരേര എന്ന ശക്തമായ പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ഭൂമി എത്തുന്നത്. നഗരത്തെ നടുക്കിയ ക്രൂരമായ കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്ന റീത്തയുടെ പോരാട്ടമാണ് സീരീസിന്റെ ഇതിവൃത്തം. കേസ് അന്വേഷണത്തിനൊപ്പം തന്നെ തന്റെ ഭൂതകാലത്തിലെ മുറിവുകളെയും ആന്തരിക സംഘർഷങ്ങളെയും റീത്തയ്ക്ക് നേരിടേണ്ടി വരുന്നുണ്ട്.അമൃത് രാജ് ഗുപ്തയാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. സുരേഷ് ത്രിവേണി നിർമ്മാണവും തിരക്കഥയും നിർവഹിച്ചിരിക്കുന്നു. ഭൂമി പെഡ്‌നേക്കറിനെ കൂടാതെ ആദിത്യ റാവൽ, സമൈറ തിജോരി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സീരീസിന്റെ ടീസറിൽ കാണിച്ചിരിക്കുന്ന ഭീതിജനകമായ രംഗങ്ങളും വയലൻസും ഇത് സാധാരണ ഒരു കൊലപാതക കഥയല്ലെന്നും ആഴത്തിലുള്ള സൈക്കോളജിക്കൽ എലമെന്റുകൾ ഇതിലുണ്ടെന്നും സൂചിപ്പിക്കുന്നു.മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ സൈക്കോളജിക്കൽ ത്രില്ലർ ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

സിനിമകളിൽ നിന്ന് വെബ് സീരീസുകളിലേക്കുള്ള ഭൂമി പെഡ്‌നേക്കറുടെ അരങ്ങേറ്റം കൂടിയാണ് 'ദൽദൽ'. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു

Related Articles
Next Story