ജിത്തു ജോസഫിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വലതു വശത്തെ കള്ളന്റെ ടീസർ ജനുവരി 5 ന്
ചിത്രത്തിൽ ജോജു ജോർജ്, ബിജു മേനോൻ എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്യും.ജനുവരി 30 നാണു റിലീസ്

സംവിധായകൻ ജീത്തു ജോസഫ് ദൃശ്യം 3 ക്ക് മുന്നേ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'വലതുവശത്തെ കള്ളൻ' എന്ന സിനിമയുടെ ടീസർ അനൗൺസ്മെന്‍റ് വിഡിയോ പുറത്ത്. 'സസൂക്ഷ്മം വീക്ഷിക്കൂ ഓരോ നീക്കവും' എന്ന ടാഗ് ലൈനുമായാണ് ബിജു മേനോനേയും ജോജുവിനേയും കാണിച്ചുകൊണ്ട് ടീസർ അപ്ഡേറ്റ് വിഡിയോ പുറത്തുവന്നിരിക്കുന്നത്. ജനുവരി 5നാണ് സിനിമയുടെ ടീസർ പുറത്തിറങ്ങുന്നത്. ചിത്രം ജനുവരി 30ന് തിയറ്ററുകളിലെത്തും.ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്.
കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതുവശത്തെ കള്ളനും ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. 'മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്.ചിത്രത്തിൽ ജോജു ജോർജ് ബിജു മേനോൻ എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.മലയാളത്തിൽ ഇതുവരെ കാണാത്ത ഇരു ത്രില്ലർ ചിത്രം ആകുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.
