രാഷ്ട്രീയ പോര് ചർച്ച ചെയ്യുന്ന അനൂപ് മേനോൻ ചിത്രം തിമിംഗല വേട്ട ഏപ്രിൽ 6 ന്

അനൂപ് മേനോൻ, ബൈജു സന്തോഷ്‌, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന തിമിംഗല വേട്ട ഏപ്രിലില്‍ തിയറ്ററുകളില്‍ എത്തും.

അനൂപ് മേനോൻ, ബൈജു സന്തോഷ്‌, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന തിമിംഗല വേട്ട ഏപ്രിലില്‍ തിയറ്ററുകളില്‍ എത്തും. വിഎംആര്‍ ഫിലിംസിന്‍റെ ബാനറില്‍ സജിമോന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മേഘ തോമസ് ആണ് ചിത്രത്തിലെ നായിക. മണിയൻ പിള്ള രാജു, രമേശ്‌ പിഷാരടി, കോട്ടയം രമേശ്‌, ഹരീഷ് പേരടി, കുഞ്ഞികൃഷ്ണൻ മാഷ്, അശ്വിൻ മാത്യു, പ്രമോദ് വെളിയനാട്, ദിനേശ് പണിക്കർ, ദിപു കരുണാകരൻ, ബാലാജി ശർമ, ബൈജു എഴുപുന്ന, പ്രസാദ് മുഹമ്മ എന്നിവരും അഭിനയിക്കുന്നു. പാതാള്‍ ലോക് എന്ന ഹിന്ദി വെബ് സിരീസിലൂടെ ശ്രദ്ധേയനായ പ്രശാന്ത് തമാംഗ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് തിമിംഗല വേട്ട.സമകാലിക ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവങ്ങളുടെ നേര്‍ചിത്രം ആക്ഷേപഹാസ്യ രൂപത്തിൽ നരേറ്റ് ചെയ്യുന്ന സിനിമയാണ് ഇതെന്ന് പറയുന്നു അണിയറക്കാര്‍. തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ചിത്രം എന്തു കൊണ്ടും സമകാലിക പ്രസക്തമാണെന്നും.ചിത്രം വിതരണത്തിനെത്തിക്കുന്നതും വിഎംആര്‍ ഫിലിംസാണ്. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹരി കാട്ടാക്കട.

ബി കെ ഹരിനാരായണനാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വ്വഹിക്കുന്നത്. ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, ലൊക്കേഷൻ മാനേജർ സന്തോഷ് അരുവിപ്പുറം, കലാസംവിധാനം കണ്ണൻ ആതിരപ്പള്ളി, മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ.

Related Articles
Next Story