വിശാഖ് നായരുടെ 'ചത്താ പച്ച'യിലെ കാരക്ടർ പോസ്റ്റർ പുറത്ത്
റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച: ദ റിങ് ഓഫ് റൗഡീസ്' എന്ന സിനിമയിലെ വിശാഖ് നായർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ കാരക്ടർ പോസ്റ്റർ പുറത്ത്.

റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച: ദ റിങ് ഓഫ് റൗഡീസ്' എന്ന സിനിമയിലെ വിശാഖ് നായർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ കാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ചെറിയാൻ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. 2026 ജനുവരി 22ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ ആണ് നായക വേഷം ചെയ്യുന്നത് കൂടാതെ ചിത്രത്തിൽ മമ്മൂട്ടി ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.നിറപ്പകിട്ടാർന്ന വസ്ത്രധാരണവും കൂളിംഗ് ഗ്ലാസും സ്വർണ്ണ വാച്ചുമണിഞ്ഞ്, ഒരു ഗുസ്തി ഗോദയുടെപശ്ചാത്തലത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് വിശാഖ് നായർ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പറക്കുന്ന കറൻസി നോട്ടുകളും സ്പാർക്കുകളും ഗുസ്തി ചിഹ്നങ്ങളും ചേർന്ന് ചെറിയാന്റെ ആഡംബര ജീവിതശൈലിയും ഊർജ്ജസ്വല സ്വഭാവവും അടയാളപ്പെടുത്തുന്നു.മുൻപ് പുറത്തിറങ്ങിയ അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവരുടെ കാരക്ടർ പോസ്റ്ററുകൾക്ക് പിന്നാലെയാണ് വിശാഖ് നായറുടെ ഈ പുതിയ ലുക്ക് എത്തുന്നത്. മലയാളത്തിൽ ‘ആനന്ദം’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’, ‘ഫൂട്ടേജ്’ തുടങ്ങിയ ചിത്രങ്ങളിലൂടെയും, ഹിന്ദിയിലെ ‘എമർജൻസി’ ഉൾപ്പെടെയുള്ള സിനിമകളിലൂടെയും ശ്രദ്ധ നേടിയ വിശാഖ് നായറുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ‘ചെറിയാൻ’
