ബേസിലിന് എന്ത് മന്ത്രി. മന്ത്രിയെ കുഴക്കുന്ന ചോദ്യം ചോദിച്ച കുട്ടി ബേസിൽ
പ്ലസ് ടു പഠന കാലത്ത് മിനിസ്റ്ററെന്താ അഴിമതി ഒന്നും ചെയ്യാത്തതെന്ന് മന്ത്രി വിനോയ് വിശ്വത്തോട് ബേസിൽ ചോദിച്ചു എന്ന് അധ്യാപകൻ

മലയാള സിനിമയിൽ കുസൃതി നിറഞ്ഞ നടൻ എന്ന ലേബലിൽ ആണ് ബേസിൽ അറിയിപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന സൈലം അവാർഡ്സിനിടയിൽ ബേസിലിന്റെ അധ്യാപകൻ ബേസിലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്ലസ് ടു വിദ്യാർത്ഥിയായിരിക്കെ, മന്ത്രി ബിനോയ് വിശ്വത്തോട് ബേസിൽ ചോദിച്ച ഒരു കുസൃതിചോദ്യമാണ് ബേസിലിന്റെ അധ്യാപകൻ ഓർത്തെടുത്തത്.ബേസിൽ പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് കേരളത്തിലെ ക്ലീൻ ഇമേജുള്ള ഒരു മിനിസ്റ്റർ ഞങ്ങളുടെ സ്കൂളിൽ വന്നു. ബിനോയ് വിശ്വം. നിങ്ങളുടെ മുന്നിൽ ഒരു മിനിസ്റ്റർ വന്നാൽ നിങ്ങളെന്താവും ചോദിക്കുക? ബേസിൽ ചോദിച്ചത് ഒരു കിടുക്കാച്ചി ചോദ്യമായിരുന്നു. ജേർണലിസ്റ്റുകൾ പോലും ചോദിച്ചിട്ടുണ്ടാവില്ല അങ്ങനെയൊന്ന്. ” മിനിസ്റ്ററേ… മിനിസ്റ്ററെന്താ അഴിമതി ഒന്നും ചെയ്യാത്തതെന്ന്?” പിറ്റേദിവസത്തെ പത്രത്തിലൊക്കെ മിടുക്കന്റെ കുസൃതിചോദ്യം എന്ന തലക്കെട്ടോടെ അതു അച്ചടിച്ചുവന്നു,”
അധ്യാപകന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.നിലവിൽ സൈലം ചെയർമാൻ അനന്തു നിർമ്മിക്കുന്ന അതിരടി എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ബേസിൽ. ചിത്രത്തിലെ പോസ്റ്റർ വലിയ ചർച്ച ആയിരുന്നു.പല ന്യൂജൻ സ്റ്റാറുകളും ഫോട്ടോയ്ക്ക് അടിയിൽ കമന്റ് ചെയ്തിരുന്നു.
