ക്യാമിയോ റോളിൽ വെറുപ്പിച്ച് മമ്മുട്ടി. മമ്മുട്ടിയെ ഒഴിച്ച് നിർത്തിയാൽ കിന്റൽ ഇടിപ്പടം എന്ന് പ്രേക്ഷകർ

ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത് .എന്നാൽ ക്യാമിയോ റോളിൽ മമ്മുട്ടി പ്രേക്ഷകരെ ബോറടിപ്പിച്ചു

Starcast : അർജുൻ അശോകൻ ,റോഷൻ മാത്യു

Director: അദ്വൈത് നായർ

( 3.5 / 5 )

അർജുൻ അശോകൻ റോഷൻ മാത്യു എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി നവാഗത സംവിധായകൻ അദ്വൈത് നായർ സംവിധാനം ചെയ്ത ചത്ത പച്ച എന്ന ചിത്രത്തിന് തിയേറ്ററിൽ മികച്ച അഭിപ്രായം.കൊച്ചിയിലെ തെരുവിൽ കോസ്റ്റ്യൂം ഗുസ്തിയെന്ന പുതിയൊരു വിനോദവുമായി എത്തുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചത്താ പച്ച. സാവിയോ ലോബോ, ലിറ്റിൽ എന്നിവർ ആരംഭിക്കുന്ന കോസ്റ്റ്യൂം ഗുസ്തി ടീമിലേക്ക് സാവിയോയുടെ സഹോദരനായ വെട്രി ലോബോ കൂടി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കോസ്റ്റ്യൂം ഗുസ്തിയെന്ന വിനോദം ഇവരുടെ ജീവിതത്തിൽ ഏതെല്ലാം രീതിയിലുള്ള സ്വാധീനം ചെലുത്തുന്നുവെന്നും റെസ്ലിങ്ങിനെ തികച്ചും സാധാരണക്കാരായ ഒരുപറ്റം ചെറുപ്പക്കാർ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നുവെന്നുമാണ് ചിത്രം സംസാരിക്കുന്നത്.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ലോക്കോ ലോബോ, വെട്രി, ലിറ്റിൽ, ചെറിയാൻ എന്നീ നാലുകഥാപാത്രങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെയാണെന്ന് തുടക്കത്തിൽത്തന്നെ ചിത്രം കാണിച്ചുതരുന്നുണ്ട്. കൂട്ടത്തിൽ നെഗറ്റീവ് പരിവേഷമുള്ളത് വിശാഖ് നായർ അവതരിപ്പിച്ച ചെറിയാൻ എന്ന കഥാപാത്രമാണ്. അസൂയയും പകയുമെല്ലാം നിറഞ്ഞ കഥാപാത്രത്തെ വിശാഖ് ഭംഗിയാക്കിയിട്ടുണ്ട്. കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷങ്ങൾതന്നെയാണ് അർജുൻ അശോകനും റോഷനും അവതരിപ്പിച്ചത്. ആക്ഷൻ രംഗങ്ങളിൽ ഇരുവരുടേയും പ്രകടനം കയ്യടിപ്പിക്കുന്നതാണ്. രണ്ടുപേരും കരിയറിൽത്തന്നെ ഇത്രയും ഹെവി ആയ ആക്ഷൻ രംഗങ്ങൾ ചെയ്തിട്ടില്ല എന്നുപറയാം. സായികുമാർ, റാഫി, തെസ്നി ഖാൻ,ടോഷ് ക്രിസ്റ്റി തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ.

ഒരുകാലത്ത് 90 കിഡ്സ്‌ന്റെ ഇഷ്ട വിനോദം ആയ റെസ്ലിംഗ് അതിന്റ ഭംഗി ചോരതെ സംവിധായകൻ അണിയിച്ചൊരുക്കിയിട്ടുണ്ട്.നല്ല സംവിധാനം ,മികച്ച ഷോട്ടുകൾ ,മികച്ച പശ്ചാത്തല സംഗീതം എന്നിവ കൊണ്ട് സമ്പന്നമായ സിനിമ അരോചകം ആകുന്നത് ക്യാമിയോ റോളിൽ മമ്മൂട്ടി എത്തുമ്പോഴാണ്.സിനിമയിലെ എല്ലാ കഥാപാത്രങ്ങളേയും ഒരുപോലെ ബന്ധിപ്പിക്കുന്നത് വാൾട്ടർ എന്ന കഥാപാത്രമാണ്. ഓരോ കഥാപാത്രത്തിനും അവരുടെ മനസിൽ വാൾട്ടറെക്കുറിച്ച് ഒരു ചിത്രമുണ്ട്. വാൾട്ടറെക്കുറിച്ച് രണ്ടുവാക്ക് സംസാരിക്കാതെയോ ചിന്തിക്കാതെയോ ആ നാട്ടുകാരുടെ ഒരുദിവസം പോലും കടന്നുപോകാറില്ല. ഒരു നാടിന്റെ രക്തത്തിൽ ഗുസ്തി എന്ന വികാരം കലരാൻ ഇടയാക്കിയ വ്യക്തിയാണ് വാൾട്ടർ. വാൾട്ടറായി മമ്മൂട്ടിയെത്തുമ്പോൾ സിനിമ ബോറടിച്ചു തുടങ്ങും .സിനിമയ്ക്ക് യോജിക്കാത്ത കോസ്റ്റ്യുമാണ് മമ്മുട്ടിക് നൽകിയത് എന്ന് പറയാം. പിന്നെ പ്രകടനവും വളരെ മോശമായിരുന്നു.മമ്മുട്ടിയുടെ ക്യാമിയോ മാറ്റി നിർത്തിയാൽ പടം അടിപൊളിയാണ്.

Related Articles
Next Story