'ചക്ര'ത്തിൽ മോഹൻലാലിന്റെ നായികയാകേണ്ടിയിരുന്നു; സിനിമകൾ നഷ്ടമായതിനെക്കുറിച്ച് 'പ്രിയം' താരം ദീപാ നായർ

2000-ൽ പുറത്തിറങ്ങിയ 'പ്രിയം' എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപാ നായർ. കുഞ്ചാക്കോ ബോബന്റെ നായികയായി തിളങ്ങിയ ദീപ പിന്നീട് സിനിമാരംഗത്ത് സജീവമായില്ലെങ്കിലും ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഇപ്പോൾ

ഗോസിപ്പുകൾക്കും സിനിമയിലെ സൗഹൃദങ്ങൾക്കും മറുപടിയുമായി താരം; കുഞ്ചാക്കോ ബോബന്റെ നായികയെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ

2000-ൽ പുറത്തിറങ്ങിയ 'പ്രിയം' എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപാ നായർ. കുഞ്ചാക്കോ ബോബന്റെ നായികയായി തിളങ്ങിയ ദീപ പിന്നീട് സിനിമാരംഗത്ത് സജീവമായില്ലെങ്കിലും ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഇപ്പോൾ ഓസ്‌ട്രേലിയയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന താരം അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് സിനിമയിൽ നഷ്ടമായ വലിയ അവസരങ്ങളെക്കുറിച്ചും തന്നെക്കുറിച്ച് പ്രചരിച്ച തെറ്റായ വാർത്തകളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്. 'പ്രിയം' നിർമ്മിച്ചത് തന്റെ അച്ഛനാണെന്നും കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കാൻ വേണ്ടിയാണ് സിനിമ ചെയ്തതെന്നുമുള്ള ഗോസിപ്പുകൾ ദീപ തള്ളി. കെ.കെ. നായർ എന്ന നിർമ്മാതാവിനെ തന്റെ അച്ഛനായി ചിലർ തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങൾ ഉണ്ടായതെന്ന് താരം വ്യക്തമാക്കി.

മോഹൻലാൽ നായകനാകേണ്ടിയിരുന്ന 'ചക്രം' എന്ന ചിത്രത്തിൽ നായികയായി തനിക്ക് അവസരം ലഭിച്ചിരുന്നുവെന്ന രസകരമായ വെളിപ്പെടുത്തലും ദീപ നടത്തി. പൃഥ്വിരാജിനെ നായകനാക്കി എ.കെ. ലോഹിതദാസ് പിന്നീട് പൂർത്തിയാക്കിയ ഈ ചിത്രം ആദ്യം ആസൂത്രണം ചെയ്തിരുന്നത് മോഹൻലാലിനെ വെച്ചായിരുന്നു. ആ സമയത്ത് മോഹൻലാലിന്റെ നായികയായി തന്നെ ക്ഷണിച്ചിരുന്നുവെങ്കിലും പഠനത്തിന് മുൻഗണന നൽകിയതിനാൽ ആ അവസരം വേണ്ടെന്നു വെക്കുകയായിരുന്നു. കൂടാതെ മോഹൻലാലിന്റെ തന്നെ പ്രശസ്തമായ 'ദേവദൂതൻ' എന്ന സിനിമയിലേക്കും ക്ഷണം വന്നിരുന്നു. എന്നാൽ അക്കാലത്ത് സിനിമയിൽ നിന്നുള്ളവരുടെ വിളി അച്ഛന്റെ ഫോണിലേക്കോ മറ്റോ ആണ് വന്നിരുന്നത് എന്നതിനാൽ അവ ശരിയായി വിനിയോഗിക്കാൻ തനിക്ക് സാധിച്ചില്ലെന്നും ദീപ ഓർത്തെടുക്കുന്നു.

സിനിമാ മേഖലയിലെ ആളുകളുമായി സൗഹൃദം കാത്തുസൂക്ഷിക്കാൻ കഴിയാത്തതിൽ ഇപ്പോൾ തനിക്ക് പശ്ചാതാപമുണ്ടെന്നും ദീപ അഭിമുഖത്തിൽ പങ്കുവെച്ചു. തന്റെ വിവാഹത്തിന് കുഞ്ചാക്കോ ബോബൻ എത്തിയിരുന്നുവെന്നും അദ്ദേഹത്തിന്റെ സഹോദരിയുടെ വിവാഹത്തിന് താൻ പോയിരുന്നുവെന്നും പറഞ്ഞ ദീപ, പിന്നീട് പല കാരണങ്ങളാൽ ആ സൗഹൃദങ്ങൾ തുടരാനായില്ലെന്ന് വെളിപ്പെടുത്തി. "സിനിമയിലുള്ളവരുമായി ബന്ധം പുലർത്താത്തതുകൊണ്ടാവാം പിന്നീട് വേഷങ്ങളൊന്നും ലഭിക്കാതെ പോയത്. എങ്കിലും അവസരം ചോദിച്ച് താൻ ആരെയും സമീപിച്ചിട്ടില്ല," താരം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ സജീവമായ ദീപ തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

Related Articles
Next Story