Begin typing your search above and press return to search.
ഭാവനയുടെ 90 മത്തെ ചിത്രം അനോമിയുടെ ടീസർ പുറത്ത് വിട്ടു
ചിത്രത്തിൽ സാറ എന്ന ഫോറൻസിക് ഉദ്യോഗസ്ഥയായാണ് ഭാവന എത്തുന്നത്

നടി ഭാവനയുടെ തൊണ്ണൂറാമത്തെ ചിത്രം അനോമിയുടെ ടീസർ പുറത്തിറങ്ങി.സൈക്കോ കില്ലറുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും കഥ പറയുന്ന ചിത്രത്തിൽ ഭാവനയോടൊപ്പം നടൻ റഹ്മാനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.നവാഗതനായ റിയാസ് മാരത്ത് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.കുറ്റന്വേഷണത്തിന്റെ കൂടെ പാരലൽ അന്വേഷണത്തിന്റെ സാധ്യതകളും സിനിമ ചർച്ച ചെയ്യുന്നുണ്ട്.സാറ എന്ന ഫോറൻസിക് ഉദ്യോഗസ്ഥ ആയിട്ടാണ് ചിത്രത്തിൽ ഭാവന എത്തുന്നത്.അസിസ്റ്റന്റ് കമ്മീഷണർ ജിബ്രാൻ എന്ന വേഷത്തിൽ റഹ്മാനും എത്തുന്നു.ബിനു പപ്പു ,വിഷ്ണു അഗസ്ത്യ എന്നിവർ പ്രധാന വേഷത്തിൽ സിനിമയിൽ എത്തുന്നു
Next Story
