പലസ്തീന് പിന്തുണയുമായി ഹാവിയർ ബാർദേം, പുരസ്കാരം സമ്മാനിച്ച് പ്രിയങ്ക; 98-ാമത് ഓസ്കറിലെ പ്രധാന വിശേഷങ്ങൾ

ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ റെഡ് കാർപ്പറ്റ് അരങ്ങേറ്റമായിരുന്നു ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ഭർത്താവ് ആനന്ദ് പിരാമലിനൊപ്പം എത്തിയ ഇഷ, വലന്റിനോയുടെ 2006-ലെ കളക്ഷനിൽ നിന്നുള്ള വിന്റേജ് സ്ട്രാപ്‌ലെസ് ഗൗണാണ് ധരിച്ചത്

98-ാമത് ഓസ്കർ വേദിയിൽ തിളങ്ങി ഇന്ത്യൻ താരം പ്രിയങ്ക ചോപ്രയും ഇഷ അംബാനിയും. ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ നടന്ന പുരസ്കാര ചടങ്ങിൽ മികച്ച രാജ്യാന്തര ചിത്രത്തിനുള്ള അവാർഡ് പ്രഖ്യാപിക്കാനാണ് പ്രിയങ്ക എത്തിയത്. യോക്കിം ട്രയർ സംവിധാനം ചെയ്ത നോർവീജിയൻ ചിത്രം 'സെന്റിമെന്റൽ വാല്യു' ഈ വിഭാഗത്തിൽ പുരസ്കാരം നേടി. തൂവലുകൾ പിടിപ്പിച്ച വെളുത്ത ഡിയോർ ഗൗണിൽ അതീവ സുന്ദരിയായാണ് പ്രിയങ്ക വേദിയിലെത്തിയത്. ഭർത്താവും സംഗീതജ്ഞനുമായ നിക്ക് ജോനസും താരത്തിനൊപ്പമുണ്ടായിരുന്നു. 2016-ന് ശേഷം പ്രിയങ്ക വീണ്ടും ഓസ്കർ വേദിയിൽ അവതാരകയായി എത്തിയത് ഇന്ത്യൻ ആരാധകർക്ക് ആവേശമായി.

പ്രിയങ്കയ്ക്കൊപ്പം പുരസ്കാരം സമ്മാനിക്കാൻ എത്തിയ ഓസ്കർ ജേതാവ് ഹാവിയർ ബാർദേമിന്റെ വാക്കുകൾ ചടങ്ങിൽ ശ്രദ്ധേയമായി. 'യുദ്ധം വേണ്ട, പലസ്തീനെ സ്വതന്ത്രമാക്കുക' എന്ന ശക്തമായ രാഷ്ട്രീയ സന്ദേശത്തോടെയാണ് അദ്ദേഹം സംസാരം തുടങ്ങിയത്. യുദ്ധവിരുദ്ധ ബാഡ്ജ് ധരിച്ചെത്തിയ ബാർദേം, രണ്ട് പതിറ്റാണ്ട് മുൻപ് ഇറാഖ് യുദ്ധത്തിനെതിരെ ഉയർത്തിയ അതേ മുദ്രാവാക്യമാണ് ഇത്തവണയും ആവർത്തിച്ചത്.

ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ റെഡ് കാർപ്പറ്റ് അരങ്ങേറ്റമായിരുന്നു ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ഭർത്താവ് ആനന്ദ് പിരാമലിനൊപ്പം എത്തിയ ഇഷ, വലന്റിനോയുടെ 2006-ലെ കളക്ഷനിൽ നിന്നുള്ള വിന്റേജ് സ്ട്രാപ്‌ലെസ് ഗൗണാണ് ധരിച്ചത്. പൂക്കളുടെ എംബ്രോയ്ഡറി വർക്കുകളുള്ള വസ്ത്രം ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ചടങ്ങിന് മുന്നോടിയായി അക്കാദമി മ്യൂസിയം ഡയറക്ടർ ഏമി ഹോമ്മയുമായി കൂടിക്കാഴ്ച നടത്തിയ ഇഷ അംബാനി, ഓസ്കർ വേദിയെ ഇന്ത്യൻ സാന്നിധ്യം കൊണ്ട് സമ്പന്നമാക്കി.

Related Articles
Next Story