ദിലീപ് ജഗൻ ഷാജി കൈലാസ് ചിത്രം D152 വിന്റെ ചിത്രീകരണം പൂർത്തിയായി

മാസ്സ് ആക്ഷൻ ചിത്രം ഉടൻ തന്നെ തിയേറ്ററിൽ എത്തും.

ദിലീപിനെ നായകനാക്കി ഉർവ്വശി തീയേറ്റേഴ്സ് & കാക്കാസ്റ്റോറീസ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ, അലക്സ് ഇ. കുര്യൻ എന്നിവർ നിർമ്മിച്ച് ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ (D152) ചിത്രീകരണം പൂർത്തിയായി.തൊടുപുഴയും, കൊച്ചിയിലുമായി അറുപതു ദിവസത്തോളം ചിത്രീകരണം നീണ്ടുനിന്നു. പൂർണ്ണമായും ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള സഞ്ചാരമാണ് ചിത്രത്തിൻ്റേത്.ദിലീപിനു പുറമേ ബിനു പപ്പു, ബിലാസ് ചന്ദ്രൻ, അശോകൻ, ശാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, സാദിഖ്, ഡ്രാക്കുള സുധീർ,കോട്ടയം രമേഷ്, ഷെല്ലി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. വിബിൻ ബാലചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോ പ്രൊഡ്യുസേർസ് -സംഗീത് സേനൻ, നിമിത അലക്സ്‌, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -രഘു സുഭാഷ് ചന്ദ്രൻ

Related Articles
Next Story