മെഗാ ഹിറ്റ് ബോളിവുഡ് ചിത്രം ദുരന്ധർ ott റിലീസ് ചെയ്തു
ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഇന്ന് ജനുവരി 30 ന് ott റിലീസ് ചെയ്തു

ആദിത്യ ധർ സംവിധാനം ചെയ്ത് ആയിരം കോടിക്ക് മുകളിൽ കളക്ഷൻ നേടിയ സ്പൈ ത്രില്ലർ ചിത്രം ദുരന്ധർ ഒറ്റ റിലീസ് ചെയ്തു. അടുത്തിടെ തിയേറ്ററുകളിലെത്തിയ 'ധുരന്ധർ.' ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ഇതിനകം, ആഗോള കളക്ഷനായി 1283 കോടിയിലധികം സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ഹിന്ദിയിൽ ഇറങ്ങിയ മിക്ക ചിത്രങ്ങളും 2025 ൽ വലിയ പരാജയം ആയിരുന്നു. ഇതിനിടയിലാണ് വലിയ ഹൈപ്പ് ഇല്ലാതെ വന്ന രൺവീർ ചിത്രം മെഗാ ഹിറ്റടിക്കുന്നത് .നെറ്റ്ഫ്ലിക്സിലൂടെയാണ് ധുരന്ധർ ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചത്.
പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന റോ ഏജന്റിന്റെ കഥ പറയുന്ന ചിത്രമാണ് ധുരന്ധർ. ഐഎസ്ഐയുടെ നീക്കങ്ങളെ തകർക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഹംസ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗ് നായകനായ ചിത്രത്തിൽ, അക്ഷയ് ഖന്ന, സാറ അർജുൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഈ വർഷം തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.
