സൗബിൻ സാഹിർ നാവ്യാ നായർ ചിത്രം പാതിരാത്രി ott റിലീസിനൊരുങ്ങുന്നു
' മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത ചിത്രമാണ് 'പാതിരാത്രി.' മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസിനൊരുങ്ങുകയാണ്.ചിത്രം ഫെബ്രുവരി 20 ന് സീ ഫൈവിലൂടെ റിലീസ് ചെയ്യും
സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നവ്യ നായർ ആദ്യമായി മുഴുനീള പൊലീസ് വേഷത്തിൽ എത്തിയ ചിത്രമാണിത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഷാജി മാറാട് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം. ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, എഡിറ്റിങ്- ശ്രീജിത്ത് സാരംഗ് എന്നിവർ നിർവഹിച്ചിരിക്കുന്നു
