'10 മണിക്കൂർ ജോലിസമയം കഠിനമാണ്, പക്ഷെ അസാധ്യമല്ല':- ജെനീലിയ

താരങ്ങളുടെ ജോലിസമയത്തെചൊല്ലിയുള്ള ചർച്ചകളും വിവാദങ്ങളും ബോളിവുഡിൽ അരങ്ങേറാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം നിർവ്വഹിക്കുന്ന സ്പിരിറ്റ് എന്ന പുതിയ ചിത്രത്തില്‍ 8 മണിക്കൂര്‍ മാത്രമേ തനിക്ക് പ്രവർത്തിക്കാൻ കഴിയു എന്ന് പറഞ്ഞതിനെത്തുടർന്ന് ബോളിവുഡിലെയടക്കം വിവിധ സിനിമാമേഖലകളിലെ ജോലി സമയത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഒരു ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യുക എന്നത് അസാധ്യമല്ലെന്ന് പറയുകയാണ് നടി ജനീലിയ. ഒരു ചാനലിനോട് സംസാരിക്കവെയാണ് ഒരു ദിവസം 10 മണിക്കൂർ വരെ ജോലി ചെയ്യാറുണ്ടെന്നും അത് കഠിനമാണെങ്കിലും അസാധ്യമല്ലെന്നും താരം പറഞ്ഞത്.

’10 മണിക്കൂര്‍ ജോലി കഠിനമാണ്, പക്ഷേ അസാധ്യമല്ല. ഒരു ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യാറുണ്ട്, ചില ദിവസങ്ങളില്‍ സംവിധായകന്‍ അത് 11 അല്ലെങ്കില്‍ 12 മണിക്കൂര്‍ വരെ നീട്ടാന്‍ ആവശ്യപ്പെടാറുണ്ട്. ഇത് ന്യായമാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ സമയം ലഭിക്കണം. ഒന്നോ രണ്ടോ ദിവസങ്ങളില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുമ്പോള്‍ അതൊരു ധാരണയുടെ ഭാഗമായി ചെയ്യേണ്ടിവരും’ – ജനീലിയ പറഞ്ഞു.

ദീപികയെ കുറ്റപ്പെടുത്തിയല്ല ജെനീലിയ ഇത് പറഞ്ഞത്. താരം താരത്തിന്റെ വ്യക്തിപരമായ അഭിപ്രായവും അനുഭവവും ആണ് പറഞ്ഞത്. ദീപികയുടെ 8 മണിക്കൂർ ജോലി ഉൾപ്പടെയുള്ള ഡിമാന്റുകൾ ഉൾപ്പടെ അംഗീകരിക്കാൻ ആകാതെയാണ് സന്ദീപ് റെഡ്‌ഡി വാങ്ക ചിത്രത്തിൽ നിന്നും ദീപികയെ ഒഴിവാക്കി തൃപ്തി ഡിമ്രിയെ കൊണ്ടുവന്നതെന്നാണ് ലഭിക്കുന്ന വിവരം. ദീപിക ഒരു കൈക്കുഞ്ഞിന്റെ അമ്മയാണെന്നും അതിനാൽ 8 മണിക്കൂർ ജോലിസമയം എന്നത് ന്യായമായ ആവശ്യമാണെന്നും പറഞ്ഞ് പല പ്രമുഖരും ദീപികയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Related Articles
Next Story