2 വർഷത്തെ ദാമ്പത്യ ജീവിതം ; നടി ഹൻസിക മൊത്വാനിയും ബിസിനസ്സുകാരനായ സോഹേൽ ഖതൂരിയയും വിവാഹമോചിതരായി.

പരസ്പര സമ്മതത്തോടെ ഇരുവരും സമർപ്പിച്ച ഹർജി പരിഗണിച്ച മുംബൈയിലെ ബാന്ദ്ര കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. ഒത്തുചേർന്നു പോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് താരവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു

നടി ഹൻസിക മൊത്വാനിയും ബിസിനസ്സുകാരനായ സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. പരസ്പര സമ്മതത്തോടെ ഇരുവരും സമർപ്പിച്ച ഹർജി പരിഗണിച്ച മുംബൈയിലെ ബാന്ദ്ര കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. ഒത്തുചേർന്നു പോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് താരവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

വിവാഹശേഷം സ്വഭാവത്തിലും ജീവിതശൈലിയിലുമുണ്ടായ വലിയ വ്യത്യാസങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഇവരുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു. ഇത് നിരന്തരമായ തർക്കങ്ങളിലേക്ക് നയിച്ചതോടെയാണ് രണ്ടു വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ ഇരുവരും തീരുമാനിച്ചത്. 2024 ജൂലൈ 2 മുതൽ ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്.

2022 ഡിസംബറിൽ ജയ്പൂരിലെ മുണ്ടോട്ട ഫോർട്ട് ആൻഡ് പാലസിൽ വെച്ച് അതീവ പ്രൗഢിയോടെയായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഹൻസികയുടെ സഹോദരന്റെ സുഹൃത്തായിരുന്ന സോഹേലിന്റെ ആദ്യ വിവാഹം ഹൻസികയുടെ അടുത്ത സുഹൃത്തായ റിങ്കി ബജാജുമായിട്ടായിരുന്നു. ഈ ബന്ധം നേരത്തെ അവസാനിച്ചിരുന്നു. പിന്നീട് സുഹൃത്തുക്കളായ ഹൻസികയും സോഹേലും വിവാഹിതരാകുകയായിരുന്നു.

Related Articles
Next Story