2024 ഏഷ്യ അക്കാദമി ക്രീയേറ്റീവ് അവാർഡുകൾ പ്രഖ്യാപിച്ചു; പഞ്ചായത്തും സീസൺ 3-യും ദി ഹണ്ട് ഓഫ് വീരപ്പനും അവാർഡ് പട്ടികയിൽ

ഏഷ്യ അക്കാദമി ക്രീയേറ്റീവ് അവാർഡ് ( ACC) 2024 പ്രഖ്യാപിച്ചു.ഏഷ്യ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളിലായി ചലച്ചിത്ര-ടെലിവിഷൻ മേഖലയിലെ മികവിനാണ് അവാർഡ് നൽകുന്നത്.

നർമ്മത്തിനും ആകർഷകമായ കഥപറച്ചിലിനും പേരുകേട്ട ഹിന്ദി വെബ്സീരീസായ പഞ്ചായത്ത് സീസൺ 3 ഏഷ്യ അക്കാദമി ക്രീയേറ്റീവ് അവാർഡ് മികച്ച കോമഡി പരിപാടിയായി തിരഞ്ഞെടുക്കപ്പെട്ടു. ആമസോൺ പ്രൈം വീഡിയോയ്‌ക്കായി ദി വൈറൽ ഫീവർ ഒരുക്കിയ പഞ്ചായത്ത്, ചന്ദൻ കുമാർ തിരക്കഥയെഴുതിയ ദീപക് കുമാർ മിശ്രയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ഫുലേര എന്ന വിദൂര ഗ്രാമത്തിൽ പഞ്ചായത്ത് സെക്രട്ടറിയായി ചേരുന്ന എഞ്ചിനീയറിംഗ് ബിരുദധാരിയുടെയും അവിടുത്തെ ജനങ്ങളുടെ ജീവിതമാണ് ഹാസ്യ രൂപേണ ഈ വെബ് സീരീസ് വിവരിക്കുന്നത്.




ദി ഹണ്ട് ഓഫ് വീരപ്പൻ എന്ന ഡോക്യുമെന്ററി സീരീസാണ് മികച്ച നോൺ ഫിക്ഷൻ ഡോക്യുമെന്ററി , മികച്ച സംവിധായകൻ , മികച്ച സിനിമാട്ടോഗ്രഫി എന്നീ മൂന്നു വിഭാഗങ്ങളിൽ അവാർഡ് കാരസ്ഥാമാക്കിയിരിക്കുന്നത്. ആഭ്യന്തര ഭീകരനായി മാറിയ ഇന്ത്യൻ കൊള്ളക്കാരനായ വീരപ്പന്റെ പിന്നിലെ പറയാത്തതും കേൾക്കാത്തതുമായ കഥകൾ പറയുന്ന Netflix-ന്റെ 2023-ലെ ഇന്ത്യൻ ഇംഗ്ലീഷ് ഭാഷയിലുള്ള ട്രൂ ക്രൈം ഡോക്യൂമെന്ററിയാണ് ഇത്.

സഞ്ജയ് ലീല ബൻസാലിയുടെ ഹീരാമാണ്ടി , ദി ഡയമണ്ട് ബസാർ എന്ന നെറ്റ്ഫ്ലിസ് വെബ് സീരിസിലെ അഭിനയത്തിന് മനീഷ കൊയ്‌രാള മികച്ച നടിയായും റെയിൽവേ മെന്നിലെ അഭിനയത്തിന് കെ കെ മേനോൻ ആണ് മികച്ച നടൻനായും തിരഞ്ഞെടുക്കപ്പെട്ടു.

ഇതുകൂടാതെ ഗേലിയാപ്പയുടെ 'ഹൂ ഈസ് യുവർ ഗൈനാക്' എന്ന വെബ് സീരിസിലെ പ്രകടനത്തിന് സബ ആസാദ് മികച്ച

കോമഡി നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷന്റെ കാമുകിയാണ് സബാ.

മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് അമർ സിംഗ് ചംകീലയാണ് നേടിയിരിക്കുന്നത്. ഇംതിയാസ് അലി മികച്ച സംവിധായകനും.

സിംഗപ്പൂർ മീഡിയ ഫെസ്റ്റിവലിൻ്റെ ഭാഗമായി ഡിസംബർ 3,4 തീയതികളിൽ സിംഗപ്പൂരിൽ നടക്കുന്ന പരുപാടിയിൽ AAC അവാർഡുകൾ സമ്മാനിക്കും.

ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ബംഗ്ലാദേശ്, കംബോഡിയ, ചൈന, ഹോങ്കോംഗ് എസ്എആർ, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌വാൻ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നുള്ള സൃഷ്ടികൾക്കാണ് ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡുകൾ

നൽകുന്നത് .

Related Articles
Next Story