ചലച്ചിത്ര രംഗത്ത് വിവിധ വികസന പദ്ധതികൾ രൂപീകരിച്ച് 2025 കേരളം സംസ്ഥാന ബജറ്റ്

ചലച്ചിത്ര രംഗത്ത് മികച്ച രീതിയിലുള്ള വികസന പദ്ധതികൾ രൂപീകരിച്ച് 2025 കേരള സംസ്ഥാന ബജറ്റ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിച്ചു. നിരവധി ക്ഷേമ പദ്ധതികൾ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ഇത്തവണത്തെ ബജറ്റ്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെ എസ് എഫ് ഡി സി )വികസന പ്രവർത്തനങ്ങൾക്ക് 21 കോടി വിലയിരുത്തിയിരുന്നു ചലച്ചിത്ര രംഗത്തെ വികസന പദ്ധതികൾ ഇത്തവണത്തെ ബഡ്ജറ്റിൽ രൂപീകരിച്ച്. ഇതിൽ 3 കോടി രൂപ പാലയാട് (കണ്ണൂർ ), മൂന്നാർ (ഇടുക്കി ), എന്നിവടങ്ങളിൽ പുതിയ തിയേറ്റർ നിർമ്മിക്കാൻ വേണ്ടി മാറ്റി വയ്ക്കും. കേരളത്തിലുടനീളം 17 തീയേറ്ററുകളുടെ ഉടമസ്ഥാവകാശം ആണ് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ കീഴിൽ ഉള്ളത്.

കെ എസ് എഫ് ഡി സി ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള എന്നീ തീയേറ്ററുകൾ ആധുനിക കാലഘട്ടത്തിനനുസരിച്ച് നവീകരിച്ചിരുന്നു. തൃശൂർ കൈരളി തിയേറ്ററിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഇതു കൂടാതെ അളഗപ്പ നഗർ, വൈക്കം , പയ്യന്നൂർ, കായംകുളം എന്നിവിടങ്ങളിൽ സർക്കാർ തിയേറ്ററുകളുടെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നു.

ഇതിനു പുറമെ സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇ -ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നതിന് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് 2 കോടി രൂപയും സർക്കാർ വകയിരുത്തിയിട്ടുണ്ട്.

സർക്കാർ സംവിധാനത്തിൽ ഓ ടി ടി പ്ലാറ്റ്‌ഫോം ഒരുക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. സി സ്പേസ് എന്ന് പേരിട്ടിരിക്കുന്ന ഓ ടി ടി പ്ലാറ്റ്‌ഫോം കെ എസ് എഫ് ഡി സി മുഖേനയാണ് പ്രവർത്തിക്കുന്നത്.

മലയാള സിനിമ ചരിത്രം പ്രദർശിപ്പിക്കന്നതിനായി ഒരു ചലച്ചിത്ര മ്യൂസിയം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ നടന്നു വരുന്നു.

വിവിധ വികസന പദ്ധതികൾക്കായി കേരള സാഹിത്യ അക്കാദമിക്ക് 3.45 കോടി രൂപയും, കേരള സംഗീത നാടക അക്കാദമിക്ക് 9 കോടി രൂപയും ,കേരള ലളിതകലാ അക്കാദമിക്ക് 5.75 കോടി രൂപയും, കേരള നാടൻകലാ അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായി 3.25 കോടി രൂപയും സർക്കാർ വകയിരുത്തിയിട്ടുണ്ട്. അതിനോടൊപ്പം,കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്കായി 14 കോടി രൂപ വകയിരുത്തുന്നു. ഇതിൽ 1.40 കോടി രൂപ വനിതകൾക്ക് ഉപകരിക്കുന്നതിന് വേണ്ടിയാണ്.

Related Articles
Next Story