3 ദിവസം കൊണ്ട് 304 കോടി; ബോക്സ് ഓഫീസിൽ ബ്ലോക്കബ്സ്റ്ററായി ജൂനിയർ എൻടിആറിന്റെ ദേവര

ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ആണ് ദേവരയുടെ വാരാന്ത്യ ബോക്‌സ് ഓഫീസ് കണക്കുകൾ X-ൽ (മുമ്പ് ട്വിറ്റർ) പങ്കുവെക്കുകയും ചിത്രം "വലിയ പ്രതീക്ഷകൾ നിറവേറ്റുന്നു" എന്ന് കുറയ്ക്കുകയും ചെയ്തത്. സെപ്റ്റംബർ 27 തിയേറ്ററിൽ ഇറങ്ങിയ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ 175 കോടിയായിരുന്നു. 60 കോടി പ്രീ-സെയിലിൽ ചിത്രം ഇന്ത്യയിൽ നേടിയ ചിത്രം യുവസുധ ആർട്‌സും എൻടിആർ ആർട്‌സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ ജൂനിയർ എൻടിആർ ദേവരയായും വരദയായും ഇരട്ട വേഷങ്ങളിൽ ആണ് എത്തുന്നത്. ആറ് വർഷത്തിന് ശേഷം ഇറങ്ങുന്ന താരത്തിൻ്റെ ആദ്യ സോളോ റിലീസാണ് ദേവര. 2018-ൽ റിലീസായ അരവിന്ദ സമേധ വീര രാഘവയായിരുന്നു ഇതിനു മുൻപ് ഇറങ്ങിയ ജൂനിയർ എൻ.ടിയാറിന്റെ സോളോ ചിത്രം. ബോളിവുഡ് സൂപ്പർ താരങ്ങളായ സെയ്ഫ് അലിഖാന്റേയും ജാൻവി കപൂറിന്റെയും ആദ്യ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ് ദേവര. പ്രകാശ് രാജ് ,രമ്യാ കൃഷ്ണൻ, ശ്രുതി മറാത്തെ, കലൈയരസൻ കൂടാതെ മലയാള നടന്മാരായ ഷൈൻ ടോം ചാക്കോയും നരേനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അനിരുന്ദ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. തെലുങ്ക്, തമിഴ്,മലയാളം കന്നഡ, ഹിന്ദി എന്നി ഭാഷകളിൽ ഇറങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് എങ്ങു നിന്നും ലഭിക്കുന്നത്.

Related Articles
Next Story