35 കാരൻ കാർത്തിക് ആര്യൻ 17 വയസുകാരിയുമായി ഡേറ്റിങിലോ

ചർച്ച ചൂട് പിടിച്ചതോടെ നടൻ കാർത്തിക് ആര്യനുമായുള്ള ഡേറ്റിങ് അഭ്യൂഹം തള്ളി ഗ്രീസ് വംശജയായ കരീന കുബിലിയുട്ട്. താൻ കാർത്തിക് ആര്യന്റെ ഗേൾ ഫ്രണ്ട് അല്ലെന്ന് കരീന പ്രതികരിച്ചു

നടൻ കാർത്തിക് ആര്യനുമായുള്ള ഡേറ്റിങ് അഭ്യൂഹം തള്ളി ഗ്രീസ് വംശജയായ കരീന കുബിലിയുട്ട്. താൻ കാർത്തിക് ആര്യന്റെ ഗേൾ ഫ്രണ്ട് അല്ലെന്ന് കരീന പ്രതികരിച്ചു. കാർത്തിക് ആര്യന്റെ ഗോവയിലെ അവധിക്കാല ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ഡേറ്റിങ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.ഗോവയിൽനിന്നുള്ള ഒരു ചിത്രം കാർത്തിക് ആര്യൻ പങ്കുവെച്ചിരുന്നു. കരീനയും സമാനമായ ചിത്രം സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇരുവരും ഒരേ റിസോർട്ടിലാണെന്ന് ചിത്രങ്ങളുടെ പശ്ചാത്തലവും ബീച്ച് ബെഡുകളുടെ ക്രമീകരണവും ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങൾ വാദിച്ചു. കരീനയ്ക്ക് കേവലം 17 വയസ്സ് മാത്രമേയുള്ളൂവെന്നതും ചർച്ചയായി. 37-കാരനായ കാർത്തിക് ആര്യനുമായുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു ചർച്ച.ഗ്രീക്ക് വംശജയായ കരീന ഇപ്പോൾ യുകെയിൽ വിദ്യാർഥിയാണ്. ഡേറ്റിങ് അഭ്യൂഹങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഇരുവരും പരസ്പരം അൺഫോളോ ചെയ്തു. കരീന ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ഏക ഇന്ത്യക്കാരൻ കാർത്തിക് ആര്യനാണെന്നായിരുന്നു സാമൂഹികമാധ്യമ അക്കൗണ്ടുകൾ അവകാശപ്പെട്ടത്.

പിന്നാലെയാണ് കരീനയുടേതെന്ന പേരിൽ ഒരു സ്‌ക്രീൻഷോട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു പോസ്റ്റിന് താഴെയാണ് ഡേറ്റിങ് അഭ്യൂഹം തള്ളി കരീന രംഗത്തെത്തിയത്. 'ഞാൻ അയാളുടെ ഗേൾഫ്രണ്ട്', അല്ല എന്നായിരുന്നു കരീനയുടെ കമന്റ്

Related Articles
Next Story