40 കാരനും 20 വയസ്സുകാരിയും തമ്മിലുള്ള പ്രണയ കഥപറയുന്ന സൂര്യയും മമിത ബൈജുവും ഒരുമിക്കുന്ന ആദ്യ തമിഴ് ചിത്രം ഷൂട്ട് തുടങ്ങി

ലക്കി ഭാസ്കർ' എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് സൂര്യ 46.ചിത്രം 45 വയസുള്ള ആണും 20 വയസുള്ള പെൺകുട്ടിയും തമ്മിലുള്ള പ്രണയ ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ഇവർ തമ്മിലെ കെമിസ്ട്രി, ബന്ധം, പ്രണയം, ഇമോഷൻ, ഫൺ ഒക്കെയാണ് സിനിമ പറയുന്നത്. നാടൻ ലുക്കിൽ നിന്നുമാറി പക്കാ സ്റ്റൈലിഷ് ആയിട്ടാണ് സൂര്യ ഈ സിനിമയിൽ എത്തുന്നത് . ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷൂട്ട് തുടങ്ങുന്നതിന് മുൻപേ 85 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രം വാങ്ങിയത്. ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.മമിത ബൈജു ആണ് സിനിമയിൽ സൂര്യയുടെ നായികയായി എത്തുന്നത്. രാധിക ശരത്കുമാർ, രവീണ ടണ്ഠൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അല്ലു അർജുൻ ചിത്രം അങ്ങ് വൈകുണ്ഠപുരത്ത് പോലെയുള്ള ഒരു സിനിമയാകും എന്നാണ് സിനിമയെക്കുറിച്ച് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ പറഞ്ഞത്.അതേസമയം ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് സൂര്യ. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് സൂര്യ എത്തുന്നത്.

Related Articles
Next Story