ഹ്യുമാനിറ്റിയിൽ മാത്രം വിശ്വസിക്കുന്ന ആളാണ്; മേനോൻ ഒരു പേര് മാത്രമാണ്, ജാതി പേരായി കാണുന്നില്ല: അനൂപ് മേനോൻ

A person who believes only in humanity; Menon is only a name and does not appear as a caste name: Anoop Menon

തന്റെ കൂടെയുള്ള ജാതിവാൽ കേവലമൊരു പേര് മാത്രമാണെന്നും ജാതിയായിട്ടോ, വാൽ ആയിട്ടോ താൻ കാണുന്നില്ലെന്നും പറഞ്ഞിരിക്കുകയാണ് അനൂപ് മേനോൻ. അതുകൊണ്ട് തന്നെ മേനോൻ എന്നത് കട്ട് ചെയ്യാൻ തനിക്ക് തോന്നിയിട്ടില്ലെന്നും താൻ അതിൽ വിശ്വസിക്കുന്നില്ലെന്നും അനൂപ് മേനോൻ പറഞ്ഞു.

“ഹ്യുമാനിറ്റിയിൽ മാത്രം വിശ്വസിക്കുന്ന ആളാണ് ഞാൻ. അനൂപ് മേനോൻ എന്ന പേരിൽ മേനോൻ എന്നത് ഞാനൊരു പേരായിട്ട് മാത്രമാണ് കാണുന്നത്. ഞാൻ അത് വാലായിട്ടോ ജാതി പേരായിട്ടോ കാണുന്നില്ല. അത് കട്ട് ചെയ്യാനും എനിക്ക് തോന്നിയിട്ടില്ല. ഞാൻ അതിൽ വിശ്വസിക്കുന്നില്ല എന്നതാണ് കാര്യം.” എന്നാണ് അനൂപ് മേനോൻ പറഞ്ഞത്.

താൻ കല്യാണം കഴിച്ചിരിക്കുന്നത് മറ്റൊരു ജാതിയിൽ നിന്നാണെന്നും, തനിക്ക് അതൊരു പ്രശ്‌നമായി തോന്നിയിട്ടില്ലെന്നും പറഞ്ഞ അനൂപ് മേനോൻ, ഒരു പരമ്പരാഗത വിവാഹ രീതിയിൽ ആയിരുന്നില്ല തന്റെ വിവാഹം നടന്നതെന്നും കൂട്ടിചേർത്തു. പിന്നെ കമ്യൂണിസത്തേക്കാൾ ഏറെ ഞാൻ വിശ്വസിക്കുന്നത് ഹ്യുമാനിസത്തിലാണ്. ദൈവ സങ്കൽപത്തിലാണെങ്കിലും മത സങ്കൽപത്തിലാണെങ്കിലും എനിക്ക് അത്രയും നിശിദ്ധമായ കാഴ്ച്ചപ്പാടാണ് ഉള്ളത്.

ഞാൻ മറ്റുള്ളവരെ ബഹുമാനിക്കുന്നുണ്ട്. അവർ പ്രാർത്ഥിക്കുന്നുണ്ടെങ്കിൽ പ്രാർത്ഥിക്കട്ടെ, അതൊന്നും ഒരിക്കലും തെറ്റല്ല. ഇപ്പോൾ ദൈവ ഭയം എന്ന സാധനമില്ലെങ്കിൽ നമ്മളൊക്കെ ബാർബേറിയൻസായി പോകും. വലിയ പ്രവാചകന്മാരൊക്കെ നമ്മൾ കാടന്മാരായി പോവാതിരിക്കാനാകും ഇത് ഉണ്ടാക്കിയത്. എന്തിനെയെങ്കിലും പേടിക്കണ്ടേ.” അനൂപ് മേനോൻ പറഞ്ഞു.

Related Articles
Next Story