'സര്‍വ്വ സ്വത്തും വിറ്റ് ചെയ്യണം എന്ന് തോന്നിയ സ്‌ക്രിപ്റ്റ് ആണ് ആട് 3 യുടേത്': വിജയ് ബാബു

ഷാജി പാപ്പനും പിള്ളേരും വീണ്ടും ഒന്നിക്കുന്ന ആട് 3യുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ആട് ഫ്രാഞ്ചൈസിൽ ഒരു മൂന്നാം ഭാഗം ഉണ്ടാകും എന്ന അറിയിപ്പിന് പിന്നാലെയുണ്ടായ ഓരോ അപ്‌ഡേറ്റിനും പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നടനും സിനിമയുടെ നിര്‍മാതാവുമായ വിജയ് ബാബു.മറ്റു രണ്ട് ഫ്രാഞ്ചൈസികളെ അപേക്ഷിച്ച് ആട് 3 ഫണ്‍ ഫാന്റസി കോമഡി ചിത്രമായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
‘ഞങ്ങള്‍ ക്രിസ്മസിന് വരാന്‍ തന്നെയാണ് പ്ലാന്‍. ഇപ്പോഴും അതനുസരിച്ചാണ് ഷൂട്ട് തുടങ്ങിയതും മറ്റു പരിപാടികള്‍ നടക്കുന്നതും. ആട് 3 ഒന്നിനെയും രണ്ടിനെയും അപേക്ഷിച്ച് കുറച്ചുകൂടെ വലിയ സിനിമയാണ്. ഒരു ഫാന്റസി കോമഡി മൂഡിലാണ് സിനിമ പോകുന്നത്. ചില സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ ഇത് എങ്ങനെ എങ്കിലും ചെയ്യണം എന്ന് തോന്നും. സര്‍വ്വ സ്വത്തും വിറ്റ് ചെയ്യണം എന്നൊരു മൂഡ് തോന്നും അതുപോലെ ഒരു സ്‌ക്രിപ്റ്റ് ആണിത്. ചെയ്ത് വരുമ്പോള്‍ എങ്ങനെ വരും എന്നറിയില്ല, ക്യാപ്റ്റന്‍ ആയ മിഥുനെ വിശ്വസിക്കുന്നു. കഥ പറയുമ്പോള്‍ ചില സംവിധായകര്‍ നമ്മള്‍ വിചാരിക്കുന്നതിന് മുകളില്‍ തരും ചിലര്‍ താഴെ തരും ചിലര്‍ അതില്‍ ഉള്ളത് പോലെ തരും. മിഥുന്‍ എപ്പോഴും മുകളില്‍ തരുന്ന സംവിധായകന്‍ ആണ്. തീര്‍ച്ചയായും ആട് നല്ലൊരു എന്റര്‍ടൈനര്‍ സിനിമയായിരിക്കും,’ വിജയ് ബാബു പറഞ്ഞു.
ജയസൂര്യ, വിജയ് ബാബു, വിനായകന്‍, സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഷാന്‍ റഹ്‌മാന്‍, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ആട് 3യില്‍ പ്രധാന വേഷങ്ങളില്‍ എത്തും. 2015ല്‍ ആണ് ആട് ഫ്രാഞ്ചൈസിയുടെ ആദ്യ സിനിമ റിലീസ് ചെയ്യുന്നത്. ആട് ഒരു ഭീകര ജീവിയാണ് എന്ന പേരിൽ എത്തിയ ചിത്രം തിയയറ്ററിൽ വിജയിച്ചില്ലെങ്കിലും പിന്നീട് സസ്യൽ മീഡിയ പിന്നീട് ചിത്രം ഏറ്റെടുത്തു. ആ വിജയത്തിന് പിന്നാലെയാണ് ചിത്രത്തിൻറെ രണ്ടാം ഭാഗവും ഇപ്പോഴിതാ മൂന്നാം ഭാഗവും എത്താൻ പോകുന്നത്.