ചിത്രത്തിൻറെ വ്യാജപ്പതിപ്പുകൾ കാണരുതെന്ന് ആരാധകരോട് അഭ്യർഥിച്ച് അമീർ ഖാൻ

ബോളിവുഡ് സൂപ്പർസ്റ്റാർ അമീർ ഖാൻ തന്റെ പുതിയ ചിത്രമായ 'സീതാരേ സമീൻ പർ' ൻ്റെ ഒരുക്കത്തിലാണ്. ഇപ്പോഴിതാ ചിത്രത്തിൻറെ വ്യാജ പതിപ്പുകൾ കാണുന്നത് ഒഴിവാക്കണമെന്ന് തന്റെ ആരാധകരോട് അഭാജ്യര്ധിച്ചിരിക്കുകയാണ് അമീർ ഖാൻ. പൈറസിയുടെ കഠിനമായ യാഥാർത്ഥ്യത്തെക്കുറിച്ചും അത് ചലച്ചിത്ര രംഗത്തെ ആളുകളുടെ കഠിനാധ്വാനത്തെ എങ്ങനെ ദുർബലപ്പെടുത്തുന്നുവെന്നും ആമിർ തുറന്നുപറഞ്ഞു.

പുതുതായി ഇറങ്ങുന്ന ചിത്രങ്ങളുടെ വ്യാജപാത്തിബിഉകളുടെ പ്രചാരണം പ്പോൾ വ്യാപകമായിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് അമീർഖാന്റെ പ്രതികരണം. 'ശരിക്കും സങ്കടകരമാണ് എന്ന് പൈറസിയെ വിശേഷിപ്പിച്ച ആമിർ പറഞ്ഞു. 'നിങ്ങൾ ഒരു സിനിമയുടെ വ്യാജ പതിപ്പ് കാണുമ്പോൾ, നിങ്ങൾ അറിയാതെ തന്നെ ധാരാളം ദോഷം വരുത്തുകയാണ്. പലരും അതിൻ്റെ ആഘാതം തിരിച്ചറിയുന്നില്ല. നിങ്ങൾ ഒരു ടിവി മോഷ്ടിക്കുന്നതിന് സമമാണ പൈറസി കാണുന്നത്' ആമിർ പറഞ്ഞു.

ചിത്രത്തിന്റെ ഭാഗമായ എഴുത്തുകാരുടെയും അഭിനേതാക്കളുടെയും ഉൾപ്പടെയുള്ള ഓരോ അംഗങ്ങളുടെയും കഠിനാധ്വാനമാണ് സിനിമ എന്ന് പറഞ്ഞ തരാം തിയറ്ററിൽ എല്ലാവരും ചിത്രം കാണണമെന്ന് ആവശ്യപ്പെട്ടു. വളരെ വൈകാരികമായി ആയിരുന്നു അമീർ ഖാന്റെ പ്രതികരണം. സിനിമയുടെ നിയമവിരുദ്ധമായ പതിപ്പുകൾ തടയുന്നതിനും, അതിൻ്റെ പ്രചാരണ തടയുന്നതിനും ഞങ്ങൾ ഏജൻസികളെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ആമിർ ഖാൻ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവാണ് സീതാരേ സമീൻ പർ . 2025 ജൂൺ 20 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഈ ചിത്രം. ആർ.എസ്. പ്രസന്ന സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ഒരു സ്പോർട്‌സ് കോമഡി ഡ്രാമ ചിത്രമാണ് സീതാരേ സമീൻ പർ. 2007-ൽ പുറത്തിറങ്ങിയ ഖാൻ്റെ താരേ സമീൻ പറിന്റെ സ്പ‌പിരിച്വൽ തുടർച്ച എന്നാണ് ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. ഇതിൽ അമീർഖാനൊപ്പം ജെനീലിയ ദേശ്‌മുഖും അഭിനയിക്കുന്നു. സ്‌പാനിഷ് ചിത്രമായ ചാമ്പ്യൻസിന്റെ റീമേക്കാണ് ഇത്.

ആരൗഷ് ദത്ത, ഗോപി കൃഷ്‌ണ വർമ്മ, സംവിത് ദേശായി, വേദാന്ത് ശർമ്മ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്‌സെ ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നീ പുതുമുഖ താരങ്ങളും ചിത്രത്തിൻറെ ഭാഗമാകുന്നു.

Related Articles
Next Story