വിമർശനങ്ങൾക്ക് നടുവിൽ ആമിർ ഖാന്റെ ' സിത്താര സമീൻ പർ'ട്രെയ്‌ലർ

വിമർശനങ്ങൾക്ക് നടുവിൽ ആമിർ ഖാന്റെ ' സിത്താര സമീൻ പർ' എന്ന പുതിയ ചിത്രത്തിൻറെ ട്രെയ്‌ലർ. വലിയ വിജയം നേടിയ ആമിർ ഖാന്റെ സുവർ ഹിറ്റ് ചിത്രം 'താരേ സമീൻ പറി'ന്റെ രണ്ടാം ഭാഗം എന്ന നിലയിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. എന്നാൽ ചിത്രം സ്പാനിഷ് ചിത്രമായ ചാംപ്യൻസിന്റെ ഔദ്യോഗിക റീമേയ്ക്ക് ആയി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന് നേരെ വ്യാപക വിമർശനം ഉണ്ടാകാൻ കാരണം.

ആദ്യ ഭാഗത്തിലെ കഥയോ കഥാപാത്രങ്ങളോ ആയി ഒരു ബന്ധവും ഇല്ലാതെ സ്പിരിച്വൽ സ്പിൻ ഓഫ് എന്ന നിലയിലാണ് ചിത്രം അണിയറപ്രവർത്തകർ ചിത്രം അവതരിപ്പിക്കുന്നത്.എന്നാൽ അമീർഖാൻ റീമേയ്ക്ക് ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് പ്രേക്ഷകർ തീരെ ആഗ്രഹിക്കുന്നില്ല. ടോം ഹാങ്‌സിന്റെ 'ഫോറസ്റ്റ ഗംപ്' റീമേക്ക് ആയിരുന്ന 'ലാൽ സിങ് ഛദ്ദ' യുടെ പരാജയത്തെ ചൂണ്ടിക്കാട്ടിയാണ് പ്രേക്ഷകർ അമീർ ഖാനെ വിമർശിക്കുന്നത്. അങ്ങനെയുള്ള ഒരു റീമേക്ക് പരാജയത്തിന്റെ ഉദാഹരണം മുന്നിൽ ഉള്ളപ്പോൾ എന്തിനാണ് അമീർ ഖാനെ പോലൊരു നടൻ വീണ്ടും റീമെയ്ക്കുകൾക്ക് പിന്നാലെ പോകുന്നത് എന്നും ആരാധകർ ചോദിക്കുന്നു.

'സിത്താരെ സമീൻ പർ' എന്ന പുതിയ ചിത്രത്തിൽ ആമീർ ഖാനൊപ്പം ജനീലയും ഒന്നിക്കുന്നു. ഡൗൺ സിൻഡ്രോമുള്ള കൗമാരക്കാരെ ബാസ്‌ക്കറ്റ്ബോൾ പഠിപ്പിച്ച് മത്സരത്തിന് ഇറക്കുകയെന്ന ദൗത്യം ഏറ്റെടുക്കുന്ന കായികാധ്യാപകനായാണ് ആമീർ ഖാൻ ചിത്രത്തിൽ എത്തുന്നത്. ദിവ്യ നിധി ശർമ്മ തിരക്കഥ രചിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രസന്ന ആർ.എസ് ആണ് സംവിധാനം ചെയ്യുന്നത്.

Related Articles
Next Story