ആര്‍തിയും കുടുംബവും ക്രൂരമായാണ് പെരുമാറുന്നത് തെളിവുകള്‍ കൈയ്യിലുണ്ട്: കെനിഷ‌

ജയം രവിയുടെ ഭാര്യ ആര്‍തിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായികയും തെറാപ്പിസ്റ്റുമായ കെനിഷ. ജയം രവി തന്റെ ക്ലൈന്റ് ആണെന്നും ആര്‍തിയും കുടുംബവും നടനോട് ക്രൂരമായി പെരുമാറിയതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും കെനിഷ പറഞ്ഞു. ജയം രവിയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ തള്ളിയാണ് കെനിഷയുടെ പ്രതികരണം.

തെറാപ്പിസ്റ്റ് എന്ന നിലയില്‍ എനിക്ക് ഒരു കാര്യം പറയാനാകും. ജയം രവിയുടെ കുടുബത്തില്‍ നിന്ന് അദ്ദേഹം അനുഭവിച്ച വേദന മാതാപിതാക്കളെ നഷ്ടപ്പെടുന്നതിലും വലുതാണ്. തെറാപ്പിസ്റ്റ് എന്ന നിലയില്‍ ആര്‍തിയില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും അദ്ദേഹത്തിനുണ്ടായത് എന്നെ പോലും ബുദ്ധിമുട്ടിലാക്കി.

ലിംഗഭേദമന്യേ ആരും ഇത്രയധികം അധിക്ഷേപം അര്‍ഹിക്കുന്നില്ല. രവിയുടെ അനുമതിയോടെയോ അല്ലാതെയോ എന്റെ കയ്യിലുള്ള തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിക്കാന്‍ ആവും എന്നാണ് കെനിഷ പറഞ്ഞത്. ജയം രവിയും താനും തമ്മില്‍ പ്രണയത്തിലാണ് എന്ന് പ്രചരിച്ച വാര്‍ത്തകള്‍ കെനിഷ തള്ളുകയും ചെയ്തു.

നടനുമായി ലൈംഗിക ബന്ധമുണ്ടായിട്ടില്ലെന്നും തങ്ങളുടെ പരിധിയെ കുറിച്ച് അറിയാമെന്നും ഗായിക വ്യക്തമാക്കി. ജയംരവിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാനാണ് ആര്‍തിയുടെ ശ്രമം. രവിയോട് ചെയ്ത കാര്യങ്ങള്‍ പുറത്തുവരുമോ എന്ന പേടി ആര്‍തിക്കുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെ ബലിയാടാക്കാന്‍ പറ്റില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധം ചെയ്യാന്‍ ഇത് എന്റെ സര്‍ക്കസ് അല്ല. അഭ്യൂഹങ്ങള്‍ തുടരുകയാണെങ്കില്‍ വ്യക്തിഹത്യ ചെയ്തതിന് ഞാന്‍ നിയമനടപടി സ്വീകരിക്കും എന്നാണ് കെനിഷ പറഞ്ഞത്.

Related Articles
Next Story