വിജയ് യും -സംഗീതയും പരസ്പര ധാരണയിലെത്തിയാൽ വിവാഹമോചന ഹർജി പിൻവലിക്കുമെന്ന് റിപ്പോർട്ട്‌

രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുവെപ്പിന് തൊട്ടുമുൻപ് നേരിടുന്ന ഈ വ്യക്തിപരമായ പ്രതിസന്ധി വിജയെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്.

തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീതയും നീണ്ട 26 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയുന്നു എന്ന വാർത്ത ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.

2026 ഫെബ്രുവരിയിൽ തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ഫാമിലി കോടതിയിൽ സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചിരുന്നു.ഒരു പ്രമുഖ നടിയുമായുള്ള വിജയുടെ അവിഹിത ബന്ധമാണ് വേർപിരിയലിലേക്ക് നയിച്ചതെന്ന ഗുരുതരമായ ആരോപണം ഹർജിയിൽ സംഗീത ഉന്നയിച്ചിട്ടുണ്ട്.


2021 മുതൽ വിജയ് കുടുംബത്തിൽ നിന്ന് മാനസികമായി അകന്നുവെന്നും, പലതവണ ഒത്തുതീർപ്പ് ചർച്ചകൾ നടന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും പറയപ്പെടുന്നു. രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുവെപ്പിന് തൊട്ടുമുൻപ് നേരിടുന്ന ഈ വ്യക്തിപരമായ പ്രതിസന്ധി വിജയെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്.


വിജയ്‌യും സംഗീതയുമായുള്ള വിവാഹമോചനക്കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ട്.

സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോടതി നടപടികളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാൻ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചർച്ചകൾ നടത്തിയെന്നും കേൾക്കുന്നു. ഈ തുക കൈമാറുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

സംഗീത ഈ നിര്‍ദേശം സ്വീകരിച്ചോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

ഇരു കക്ഷികളും പരസ്പര ധാരണയിലെത്തിയാൽ വിവാഹമോചന ഹർജി പിൻവലിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സജീവ രാഷ്ട്രീയത്തിലേക്കു കടന്ന വിജയ് തന്റെ കുടുംബത്തിന്റെ അന്തസ്സ് സംരക്ഷിക്കാനും വിഷയം സ്വകാര്യമായി സൂക്ഷിക്കാനും

ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.


ചെങ്കൽപേട്ട് കുടുംബ കോടതിയിൽ സംഗീത ഫയൽ ചെയ്ത വിവാഹമോചന ഹർജിയിൽ ഏപ്രിൽ 20-ന്,

നേരിട്ട് ഹാജരാകാൻ വിജയ്‌യോട് കോടതി നിർദേശിച്ചിട്ടുണ്ട്.

2021 മുതൽ തങ്ങൾ അകന്നു കഴിയുകയാണെന്നും ഒരു പ്രമുഖ നടിയുമായുള്ള വിജയ്‍യുടെ ബന്ധമാണ്,

ഇതിന് കാരണമെന്നും ഹർജിയിൽ സംഗീത ആരോപിച്ചിട്ടുണ്ട്.

1954-ലെ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം. ഈ നിയമത്തിലെ 27(1)(എ), 27(1)(ഡി) വകുപ്പുകൾ പ്രകാരമാണ് സംഗീത വിവാഹമോചനത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹേതരബന്ധം, ക്രൂരത എന്നീ കാരണങ്ങളാൽ വിവാഹമോചനം തേടാൻ അനുവദിക്കുന്ന വകുപ്പുകളാണ് ഇത്.

1999 ഓഗസ്റ്റ് 25-നാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. മകൻ ജേസൺ സഞ്ജയ്, മകൾ ദിവ്യ സാഷ എന്നിവർ നിലവിൽ അമ്മയ്ക്കൊപ്പമാണ് നിൽക്കുന്നതെന്നാണ് സൂചനകൾ.

വിജയ്‌യുടെ രാഷ്ട്രീയ പരിപാടികളിൽ നിന്നും കുടുംബ ചടങ്ങുകളിൽ നിന്നും ഇവർ വിട്ടുനിൽക്കുന്നത് ആരാധകർക്കിടയിൽ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു.

കേസ് ഒത്തുതീർപ്പാക്കാൻ വിജയ്‍യുടെ ഭാഗത്തുനിന്ന് ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, സംഗീത ഹർജി പിൻവലിച്ചിട്ടില്ല.

ഏപ്രിൽ 20-ലെ കോടതി നടപടികൾക്ക് ശേഷമേ ഈ വിഷയത്തിൽ ഔദ്യോഗികമായ പ്രതികരണങ്ങളും വ്യക്തതകളും ഉണ്ടാകൂ.


Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story