ശിവകാർത്തികേയൻ സായിപല്ലവി ചിത്രം അമരന് അഭിനന്ദനങ്ങളുമായി നടൻ ചിമ്പു

ശിവകർത്തികേയനും സായി പല്ലവിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥ പറയുന്ന ചിത്രം അമരൻ തിയേറ്റർ റിലീസായതിന് പിന്നാലെ ഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സിനിമകളിൽ ഉള്ളവരുൾപ്പെടെ നിരവധി ആളുകളാണ് സിനിമയ്ക്ക് മികച്ച അഭിപ്രായവുമായി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. എന്നാൽ നടൻ ചിമ്പുവിന്റെ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം എപ്പോൾ ശ്രെദ്ധ നേടുകയാണ്. തന്റെ X ഹാൻഡിലൂടെയാണ് ചിമ്പു ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചത്.

''അമരൻ പൂർണ്ണഹൃദയത്തോടെ ആസ്വദിച്ചു. രാജ്കുമാർ പെരിയസാമിയുടെയും ടീമിൻ്റെയും ഒരു മികച്ച ചിത്രം. ശിവകാർത്തികേയനും സായ് പല്ലവിയും മികച്ച പ്രകടനംസ്‌ക്രീനിലേക്ക് വളരെയധികം ആഴവും ഹൃദയവും കൊണ്ടുവന്നു''.യഥാർത്ഥ ജീവിതത്തെ അസാധാരണമായ ക്രാഫ്റ്റ് ഉപയോഗിച്ച് മികച്ച രീതിയിൽ ആവിഷ്കരിച്ചതിന് രാജ്‌കുമാറിന് വളരെയധികം ക്രെഡിറ്റ് അർഹിക്കുന്നു. അദ്ദേഹത്തിൻ്റെ കഠിനാധ്വാനവും സൂക്ഷ്മമായ വിശദാംശങ്ങളിലുള്ള ശ്രദ്ധയും കഥയെ ജീവസുറ്റതാക്കുന്നു. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ! ” എന്നാണ് ചിത്രത്തെപ്പറ്റി ചിമ്പു അഭിപ്രായപ്പെട്ടത്.

കൂടാതെ, ഇത്തരമൊരു സിനിമ നിർമ്മിച്ചതിന് കമൽഹാസനെയും അദ്ദേഹത്തിൻ്റെ സഹനിർമ്മാതാക്കളെയും താരം പ്രശംസിക്കുകയും ചെയ്തു.

ചിമ്പുവിന്റെ വാക്കുകൾക്ക് മറുപടിയായി, ശിവകാർത്തികേയൻ ഒരു ട്വീറ്റ് വഴി മറുപടി നൽകി. ചിത്രത്തെയും തൻ്റെ പ്രകടനത്തെയും അഭിനന്ദിക്കാൻ തന്നെ നേരിട്ട് ചിമ്പു വിളിച്ചതായും ശിവകാർത്തികേയൻ വെളിപ്പെടുത്തി. ചിമ്പുവിനെ കൂടാതെ അഭിനേതാക്കാളും താര ജോഡികളുമായ സൂര്യയും ജ്യോതികയും മികച്ച അഭിപ്രയമാണ് അമരനെ പറ്റി പങ്കുവെച്ചിരിക്കുന്നത്.

Related Articles
Next Story