'നടൻ ഹരീഷ് കണാരന്റെ നില ഗുരുതരം' വ്യാജ വാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിനെതിരെ ഹരീഷ് കണാരൻ രംഗത്ത്

തന്നെക്കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിപ്പിച്ച ഓൺലൈൻ ചാനലിനെതിരെ പ്രതികരണവുമായി നടൻ ഹരീഷ് കണാരൻ. താരം ഗുരുതരാവസ്ഥയിൽ ആണെന്ന തരത്തിലാണ് ഓൺലൈൻ സൈറ്റ് വാർത്ത നൽകിയത്. ഇതിനെതിരെയാണ് ഹരീഷ് കണാരൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. തന്നെക്കുറിച്ച് വ്യാജ വാർത്ത നൽകിയ സൈറ്റിന് റിപ്പോർട്ട് അടിക്കാൻ തനിക്കൊപ്പം നിൽക്കാമോ എന്നാണ് തരാം ജനങ്ങളോട് ചോദിക്കുന്നത്.

' എന്റെ നില ഗുരുതരമാണെന്ന് അവർ പറഞ്ഞപ്പോഴാണ് അരിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തു വിടുന്ന ചാനൽ, റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കാമോ? എന്നാണ് താരം കുറിച്ചത്. ഇതിനൊപ്പം തന്നെ കുറിച്ച് പ്രചരിച്ച വാർത്തയുടെ സ്ക്രീൻഷോർട്ടും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

വിഷയത്തിൽ ഓൺലൈൻ ചാനലിനെ പരിഹസിച്ചുകൊണ്ട് നടൻ നിർമ്മൽ പാലാഴിയും രംഗത്തെത്തി. റീച്ചിന് വേണ്ടിയാണെങ്കിൽ സ്വന്തം വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ എന്നാണ് നിർമ്മൽ ചാനലിന്റെ അഡ്മിനോട് ചോദിച്ചത്. ഈ വാർത്ത കണ്ട് പത്രത്തിൽ നിന്ന് വിളിച്ചപ്പോഴാണ് ഹരീഷ് കണാരൻ കാര്യം അറിയുന്നതെന്നും നിർമ്മൽ പറയുന്നു

Related Articles
Next Story